സിപിഎം സംസ്ഥാന സെക്രടെറി സ്ഥാനത്ത് തിരിച്ചെത്തി കോടിയേരി ബാലകൃഷ്ണൻ

 


തിരുവനന്തപുരം: (www.kvartha.com 03.12.2021) സിപിഎം സംസ്ഥാന സെക്രടെറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തി. ഒരു വർഷം മുമ്പാണ് താൽക്കാലികമായി സിപിഎം സംസ്ഥാന സെക്രടെറിയുടെ പദവി കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞത്. വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രടെറിയറ്റ് ചേർന്ന യോഗമാണ് പാർടി സംസ്ഥാന സെക്രടെറിയായി കോടിയേരി ബാലകൃഷ്ണനെ തിരികെ നിയമിക്കാൻ തീരുമാനിച്ചത്. മയക്കുമരുന്ന് ഫൻഡ് കേസിൽ അറസ്റ്റിലായിരുന്ന മകൻ ബിനീഷ് കോടിയേരി ജാമ്യം നേടി പുറത്തിറങ്ങിയതോടെയാണ് സെക്രടെറി സ്ഥാനത്തേക്ക് കോടിയേരി തിരിച്ചെത്തുന്നത്.
  
സിപിഎം സംസ്ഥാന സെക്രടെറി സ്ഥാനത്ത് തിരിച്ചെത്തി കോടിയേരി ബാലകൃഷ്ണൻ

ആരോഗ്യപരമായ കാരണങ്ങളാലായിരുന്നു കോടിയേരി ബാലകൃഷ്ണൻ പാർടി സെക്രടെറി സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് കേന്ദ്രകമിറ്റി അംഗം എ വിജയരാഘവനായിരുന്നു താൽക്കാലിക ചുമതല. തദ്ദേശതെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി 2020 നവംബര്‍ 13ന് ആണ് കോടിയേരി സെക്രടെറി സ്ഥാനം ഒഴിഞ്ഞത്. മകൻ ബിനീഷ് കൊടിയേരിയുടെ അറസ്റ്റും സൃഷ്ടിച്ച പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു പദവി ഒഴിയൽ. ആരോഗ്യം വീണ്ടെടുത്തതും ബിനീഷിന് ജാമ്യം ലഭിച്ചതും സെക്രട്ടറിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിന് കോടിയേരിക്ക് അനുകൂലഘടകമായി.

രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും കയ്പേറിയ കാലഘട്ടം അതിജീവിച്ചാണ് സിപിഎം സംസ്ഥാന സെക്രടെറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ മടങ്ങിയെത്തുന്നത്. ബിനീഷിന് ജാമ്യം ലഭിച്ചതോടെ കോടിയേരിക്ക് പദവിയിലേക്ക് തിരികെ വരാൻ പാർടി പച്ചക്കൊടി കാണിച്ചിരുന്നുവെങ്കിലും അൽപം സമയമെടുത്താണ് കോടിയേരിയുടെ മടക്കം. ബിനീഷിൻ്റെ ജയിൽവാസം അനിശ്ചിതമായി നീണ്ടത് കോടിയേരിയുടെ മടങ്ങിവരവ് നീളാൻ കാരണമായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോടിയേരിയുടെ മടങ്ങിവരവ് പാർടി പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. മടങ്ങിവരവ് സ്വാഭാവിക നടപടിയെന്നാണ് സിപിഎം നേതാക്കളുടെ പ്രതികരണം. പാര്‍ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ സ്ഥിരം സെക്രടെറി എന്ന നിലയില്‍ ചുമതല ഏറ്റെടുക്കണമെന്ന് നേതാക്കളുടെയിടയില്‍ അഭിപ്രായമുയരുകയും ചെയ്തിരുന്നു.

Keywords:  News, Kerala, Thiruvananthapuram, LDF, CPM, State, Secretariat, Kodiyeri Balakrishnan, Party, Political party, Return, Kodiyeri Balakrishnan returns as CPM state secretary.


















< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia