Accidental Death | റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിച്ചു; 53കാരിക്ക് ദാരുണാന്ത്യം
Apr 17, 2024, 17:04 IST
കൊച്ചി: (KVARTHA) എറണാകുളം കൂത്താട്ടുകുളത്ത് ബസ് ഇടിച്ച് മധ്യവയ്കയായ സ്ത്രീക്ക് ദാരുണാന്ത്യം. തിരുമാറാടി ഒലിയപ്പുറം സ്വദേശി മുണ്ടക്കല്‍ അംബിക സജിയാണ് (53) മരിച്ചത്. കൂത്താട്ടുകുളം - ഇടയാര്‍ റോഡില്‍ ചെള്ളയ്ക്കപ്പടിയിലാണ് അപകടം നടന്നത്.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ബസസ്സില്‍ നിന്ന് ഇറങ്ങിയ ശേഷം റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ ആ ബസിന്റെ തന്നെ അടിയില്‍പെടുകയായിരുന്നു. അംബിക സജി മുന്നിലുള്ളത് ശ്രദ്ധയില്‍പെടാതിരുന്ന ബസ് ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുത്തപ്പോഴാണ് ദാരുണ സംഭവം. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ഏറെ നേരം വാഹനഗതാഗതം സ്തംഭിച്ചു.
Keywords: News, Kerala, Kerala-News, Accident-News, Regional-News, Kochi News, Woman, Died, Accident, Road, Bus Accident, Accidental Death, Kochi: Woman died in bus accident.
Keywords: News, Kerala, Kerala-News, Accident-News, Regional-News, Kochi News, Woman, Died, Accident, Road, Bus Accident, Accidental Death, Kochi: Woman died in bus accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.