കൊച്ചി: കൊച്ചി ബിനാലെ ഫൗഷേന്റെ അന്തര്‍ദേശീയ ആര്‍ട്ട് റെസിഡന്‍സി പ്രോഗ്രാമായ പെപ്പര്‍ ഹൗസ് റെസിഡന്‍സിയുടെ ഭാഗമായി ആരംഭിക്കുന്ന സമകാലിക ദൃശ്യ ലൈബ്രറി (ലാവ ലബോറട്ടറി ഓഫ് വിഷ്വല്‍ ആര്‍ട്ട്)യുടെ ഉദ്ഘാടനം പ്രശസ്ത സിനിമാ സംവിധായകന്‍ അമല്‍ നീരദ് നിര്‍വ്വഹിച്ചു. റെസിഡന്റ് ചിത്രകാരി അവന്തിക ബാവയുടെ 'അക്വാമാപ്പിങ്ങ്' എന്ന് പേരിട്ടിട്ടുള്ള കലാപ്രദര്‍ശനമായ ഓപ്പണ്‍ സ്റ്റുഡിയോയുടെ ഉദ്ഘാടനവും ഇതിനോടൊപ്പം നിര്‍വഹിച്ചു.
ബിനാലെയുടെ സമകാലിക ദൃശ്യകലാ ലൈബ്രറി കാലത്തിന്റെ ആവശ്യമായതിനാല്‍ ഇത് ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്ന് അമല്‍ നീരദ് പറഞ്ഞു. അമേരിക്കന്‍ ഇന്‍ഡ്യന്‍ കലാകാരി അവന്തിക ഭാവ, കലാകാരന്‍ കെ. രഘുനാഥന്‍, ബിനാലെ ഫൊഷേന്‍ ട്രസ്റ്റി ബോണിതോമസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. 'കേരളത്തിന്റെ ഭൂപടത്തില്‍ രേഖപ്പെടുത്തിിട്ടുള്ള അടയാളങ്ങളിലൂടെ ഓറഞ്ചു ഡോട്ടുമായി ഞാന്‍ നടത്തിയ തീരദേശചരിത്രത്തിലേക്കുള്ള ഇടപെടലാണ് ഈ കലാ സൃഷ്ടി' എന്ന് അവന്തിക ഭാവ പറഞ്ഞു.
ഫോര്‍ട്ട് കൊച്ചി മട്ടാഞ്ചേരി റോഡില്‍ ചരിത്രപ്രാധാന്യമുള്ള പെപ്പര്‍ ഹൗസിലാണ് ലോകോത്തര നിലവാരമുള്ള ദൃശ്യ ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നത്. കല, തത്ത്വശാസ്ത്രം, വാസ്തു, സിനിമ, സാഹിത്യം, ഫാഷന്‍, ഡിസൈനിങ്ങ്, ഫിലോസഫി, ഫോട്ടോഗ്രഫി, കവിതകള്‍, മാഗസിന്‍സ്, മ്യൂസിയം കാറ്റലോഗ് തുടങ്ങിയ മൂവായിരത്തിലധികം പുസ്തകങ്ങളുടെ അമൂല്യശേഖരമാണ് ലൈബ്രറിയില്‍ ഉള്ളത്.
ഇതോടൊപ്പം സജ്ജീകരിച്ചിരിക്കുന്ന വീഡിയോ ലൈബ്രറിയില്‍ ലോകപ്രശസ്ത ക്ലാസിക്കുകള്‍, അഭിമുഖസംഭാഷണം, മ്യൂസിയം ഡി വി ഡി, സയന്‍സ്, സാഹിത്യം, കലാസംബന്ധിയായ വീഡിയോ തുടങ്ങിയവയുടെ അമൂല്യശേഖരവും ഒരുക്കിയിട്ടുണ്ട്. കായലിനഭിമുഖമായാണ് ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ചയൊഴികെ എല്ലാ ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന റഫറന്‍സ് ലൈബ്രറിയാണിത്. വീഡിയോകള്‍ കാണാനുള്ള സൗകര്യവുമുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Kerala, Kochi, Cinema, Film, Kochi Muziris Biennale, Inauguration of Contemporary Art Library, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.