കൊച്ചി മെട്രോ റയില്‍ പദ്ധതിക്കു തുടക്കമായി

 


കൊച്ചി മെട്രോ റയില്‍ പദ്ധതിക്കു തുടക്കമായി
കൊച്ചി: കൊച്ചി മെട്രോ റയില്‍ പദ്ധതിക്കു തുടക്കമായി. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലാന്നായി കൊച്ചി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊച്ചി മെട്രോ ഉന്നത നിലവാരത്തില്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് 19 സ്ഥലങ്ങളില്‍ മെട്രോ റയില്‍ പദ്ധതി നടപ്പാക്കും. 12 ഇടങ്ങളില്‍ പദ്ധതി രേഖ തയാറാക്കി കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

മെട്രോറയില്‍ കടന്നുപോകുന്ന മേഖലയിലെ ജനപ്രതിനിധികള്‍, റസിഡന്റ്്്്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, തുടങ്ങി 1200 പേര്‍ക്കാണു പ്രധാനമന്ത്രി പങ്കെടുത്ത ശിലാസ്ഥാപന ചടങ്ങിലേക്കു ക്ഷണമുണ്ടായിരുന്നത്. കൊച്ചി മെട്രോയുടെ തറക്കല്ലിടല്‍ ചടങ്ങ് നടന്ന അതേസമയത്ത് മെട്രോയുടെ 22 നിര്‍ദിഷ്ട സ്‌റ്റേഷനുകളിലും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. മെട്രോയ്ക്ക് സ്‌റ്റേഷന്‍ തീരുമാനിച്ചിരിക്കുന്ന ആലുവ മുതല്‍ തിരുവനന്തപുരം പേട്ട വരെയുളള 22 കേന്ദ്രങ്ങളിലും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. ഇവിടങ്ങളില്‍ കൊച്ചി മെട്രോയുടെ ലോഗോ പതിപ്പിച്ച ബലൂണുകളും പറത്തിയാണ് ആഘോഷങ്ങള്‍ക്കു വിരാമമായത്.

Keywords:  Kochi Metro, Kochi, Manmohan Singh, Prime Minister, Train, Kerala,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia