രാജിവയ്ക്കാന്‍ തന്നോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല; രാജിസന്നദ്ധത അറിയിച്ചിട്ടുമില്ല; കൊച്ചി നഗരസഭക്കെതിരായ ഹൈബി ഈഡന്റെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്നും മേയര്‍ സൗമിനി ജയിന്‍

 


കൊച്ചി: (www.kvartha.com 25.10.2019) വെള്ളക്കെട്ട് പ്രശ്‌നത്തില്‍ രൂക്ഷവിമര്‍ശനം നേരിടുന്ന കൊച്ചി മേയര്‍ സൗമിനി ജെയിന്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കുന്നു. വിഷയത്തില്‍ തന്നോട് രാജിവയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ സൗമിനി ജയിന്‍ താന്‍ രാജിസന്നദ്ധത അറിയിച്ചിട്ടുമില്ലെന്നും വ്യക്തമാക്കി. മാത്രമല്ല കൊച്ചി നഗരസഭക്കെതിരായ ഹൈബി ഈഡന്റെ പരാമര്‍ശത്തോട് പ്രതികരിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

കൊച്ചിയില്‍ വെള്ളകെട്ടുണ്ടായത് നഗരസഭയുടെ വീഴ്ച കൊണ്ടല്ലെന്നും മറിച്ച് വീഴ്ച സംഭവിച്ചത് പൊതുമരാമത്ത് വകുപ്പിനാണെന്നും സൗമിനി കൂട്ടിച്ചേര്‍ത്തു. സൗമിനി ജെയിനിനെ ഇനിയും കൊച്ചി മേയറായി തുടരാന്‍ അനുവദിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും പിന്നീട് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന വികാരം എറണാകുളത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ശക്തമായിരുന്നു.

രാജിവയ്ക്കാന്‍ തന്നോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല; രാജിസന്നദ്ധത അറിയിച്ചിട്ടുമില്ല; കൊച്ചി നഗരസഭക്കെതിരായ ഹൈബി ഈഡന്റെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്നും മേയര്‍ സൗമിനി ജയിന്‍

അതിനിടെ എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കുറഞ്ഞതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഭിന്നതയും രൂക്ഷമായി. കൊച്ചി നഗരസഭ ഭരണം പരാജയപ്പെട്ടതാണ് ഭൂരിപക്ഷം കുറയാന്‍ കാരണമെന്നും മേയറെ മാറ്റണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ രാജി വയ്ക്കുമെന്ന് സൗമിനിയും പ്രതികരിച്ചിരുന്നു.

ഹൈബി ഈഡന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പും, എ ഗ്രൂപ്പിലെ ഒരു വിഭാഗവുമാണ് മേയര്‍ക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. എ ഗ്രൂപ്പുകാരിയാണ് സൗമിനി ജയിന്‍. യുഡിഎഫ് കോട്ടയായ എറണാകുളത്ത് പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിച്ചത്.

എന്നാല്‍, ടി ജി വിനോദിന് 3750 വോട്ടിന്റെ ഭൂരിപക്ഷമേ ലഭിച്ചുള്ളൂ. നഗരസഭ പരിധിയിലെ റോഡുകളുടെ ശോച്യാവസ്ഥ, രൂക്ഷമായ ഗതാഗതക്കുരുക്ക്, വോട്ടെടുപ്പ് ദിവസം പെയ്ത കനത്തമഴയിലുണ്ടായ വെള്ളക്കെട്ട് എന്നിവയെല്ലാം തിരിച്ചടിയായെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kochi mayor Soumini Jain may lost her seat, Kochi, News, Trending, Allegation, Kerala, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia