High Court | 'ഉപകരണങ്ങള്‍ പിടിച്ചെടുത്തത് എന്തിന്? മൊഴികളുടെ അടിസ്ഥാനത്തിലാണ് കേസ് തെളിയിക്കേണ്ടത്', മറുനാടന്‍ മലയാളി ഓഫീസ് റെയ്ഡില്‍ പൊലീസിനെ വിമര്‍ശിച്ച് ഹൈകോടതി

 


കൊച്ചി: (KVARTHA) ഓണ്‍ലൈന്‍ ചാനലായ മറുനാടന്‍ മലയാളി ഓഫീസിലെ റെയ്ഡില്‍ പൊലീസിനെ വിമര്‍ശിച്ച് ഹൈകോടതി. പട്ടിക ജാതി/ പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം എടുത്ത കേസില്‍ എന്തിനാണ് ചാനലിന്റെ എല്ലാ ഉപകരണങ്ങളും പിടിച്ചെടുക്കുന്നത് എന്തിനാണെന്ന് കോടതി പൊലീസിനോട് ചോദിച്ചു.

തുടര്‍ന്ന് പൊലീസ് പിടിച്ചെടുത്ത ഉപകരണങ്ങള്‍ ഉടന്‍ വിട്ട് നല്‍കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. കംപ്യൂടറുകളും മോണിറ്ററുകളും ഉടന്‍ വിട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ എല്ലാ ഉപകരണങ്ങളും വിട്ടു നല്‍കാനാണ് കോടതി നിര്‍ദേശം. മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം കേസ് തെളിയിക്കേണ്ടതെന്നും കോടതി പൊലീസിനോട് പറഞ്ഞു.

പി വി ശ്രീനിജന്റെ പരാതിയില്‍ എടുത്ത കേസിലാണ് ചാനലിന്റെ ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തത്. തുടര്‍ന്ന് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ അടക്കം എസ് സി എസ് ടി പീഡന നിരോധന നിയമം അനുസരിച്ച് പൊലീസ് കേസെടുത്തിരുന്നു.

തിരുവനന്തപുരം പട്ടം ഓഫീസില്‍ നടന്ന റെയ്ഡില്‍ 29 കംപ്യൂടര്‍, കാമറകള്‍, ലാപ്‌ടോപ് എന്നിവയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിവി ശ്രീനിജന്‍ എം എല്‍ എയ്‌ക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു കൊച്ചി സിറ്റി പൊലീസിന്റെ നടപടി. ഉപകരണങ്ങളിലെ വിവരങ്ങള്‍ കോപി ചെയ്യാന്‍ സാവകാശം വേണമെന്ന വാദം പൊലീസ് അംഗീകരിച്ചിരുന്നില്ല.

High Court | 'ഉപകരണങ്ങള്‍ പിടിച്ചെടുത്തത് എന്തിന്? മൊഴികളുടെ അടിസ്ഥാനത്തിലാണ് കേസ് തെളിയിക്കേണ്ടത്', മറുനാടന്‍ മലയാളി ഓഫീസ് റെയ്ഡില്‍ പൊലീസിനെ വിമര്‍ശിച്ച് ഹൈകോടതി



Keywords: News, Kerala, Kerala-News, Police-News, Malayalam-News, Kochi News, Kerala News, Online Channel, High Court, Police, Marunadan Malayali, Office Raid, Kochi: High Court against police on Marunadan Malayali office raid.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia