Court Order | 'ചില പൊലീസുകാരുടെ പങ്ക് അന്വേഷിച്ചില്ലെന്ന ആക്ഷേപം അന്വേഷിക്കണം'; ഡോക്ടര്‍ വന്ദനദാസ് കൊലപാതകത്തില്‍ കേസ് ഡയറി വിളിച്ചു വരുത്തി പരിശോധിക്കാന്‍ ഡിജിപിക്ക് ഹൈകോടതി നിര്‍ദേശം; നടപടി രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍

 


കൊച്ചി: (KVARTHA) ഇക്കഴിഞ്ഞ മെയ് 10 നാണ് കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സിക്കിടെ ഡോക്ടര്‍ വന്ദനദാസ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ കേസ് ഡയറി വിളിച്ചു വരുത്തി പരിശോധിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി ഹൈകോടതി. വന്ദനദാസിന്റെ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതി നടപടി.

ചില പൊലീസുകാരുടെ പങ്ക് അന്വേഷിച്ചില്ലെന്ന ആക്ഷേപം പരിശോധിക്കണമെന്നും വന്ദനദാസിന്റെ രക്ഷിതാക്കളെ കൂടി കേട്ട ശേഷം രണ്ടാഴ്ചയ്ക്കകം റിപോര്‍ട് നല്‍കാനും ഹൈകോടതി ഉത്തരവിട്ടു.

കഴിഞ്ഞയാഴ്ച ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തി കൊല്ലം റൂറല്‍ എസ്പി റിപോര്‍ട് സമര്‍പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് വന്ദനയെ ആശുപത്രിയിലെത്തിച്ച പൂയംപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബേബി മോഹന്‍, ആശുപത്രിയില്‍ എയ്ഡ് പോസ്റ്റ് ഡ്യൂടിയിലുണ്ടായിരുന്ന മണിലാല്‍ എന്നിവക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഡിഐജി ആര്‍ നിശാന്തിനി ഉത്തരവിട്ടു. അക്രമാസക്തനായ പ്രതിയെ നിയന്ത്രിക്കാതെ ഇരുവരും ആത്മരക്ഷാര്‍ഥം മാറിനിന്നെന്നായിരുന്നു റൂറല്‍ എസ്പിയുടെ റിപോര്‍ടിലെ കണ്ടെത്തല്‍.

കൊല്ലം അസീസിയ മെഡികല്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുന്നതിനിടെ ചികിത്സക്കായി ആശുപത്രിയില്‍ പൊലീസെത്തിച്ച പ്രതിയുടെ കുത്തേറ്റാണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ കൊല്ലം നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍നിന്നും പിരിച്ച് വിട്ടിരുന്നു.

Court Order | 'ചില പൊലീസുകാരുടെ പങ്ക് അന്വേഷിച്ചില്ലെന്ന ആക്ഷേപം അന്വേഷിക്കണം'; ഡോക്ടര്‍ വന്ദനദാസ് കൊലപാതകത്തില്‍ കേസ് ഡയറി വിളിച്ചു വരുത്തി പരിശോധിക്കാന്‍ ഡിജിപിക്ക് ഹൈകോടതി നിര്‍ദേശം; നടപടി രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍



Keywords: News, Kerala, Kerala-News , Kochi-News, Malayalam-News, Kochi News, Dr. Vandana Das, Murder, High Court, DGP, Summon, Examine, Case Diary, Kochi: Dr. Vandana Das's murder, High Court directs DGP to summon and examine case diary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia