KM Shaji | ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റ് കെ എം ശാജി; കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം മുസ്ലിം ലീഗിനുളളില്‍ ശക്തമായി

 


-ഭാമനാവത്ത്

കണ്ണൂര്‍: (KVARTHA) വിജിലന്‍സ് പിടിച്ചെടുത്ത 47 ലക്ഷം രൂപ വിട്ടുകൊടുക്കണമെന്ന ഹൈകോടതി ഉത്തരവ് വന്നതോടെ മുസ്ലിം ലീഗില്‍ വീണ്ടും താരമായി കെ എം ശാജി. വിജിലന്‍സിനെതിരെ ശാജി നടത്തിയ നിയമയുദ്ധം വിജയിച്ചത് മുസ്ലിം ലീഗിന്റെ തീപ്പൊരി നേതാവിനെ വേട്ടയാടിയ പിണറായി സര്‍കാരിനും തിരിച്ചടിയായി. കോടതി വിധി വന്നതോടെ സോഷ്യല്‍ മീഡിയയില്‍ ശാജിക്ക് അനുകൂലമായ പോസ്റ്റുകള്‍ കൊണ്ടു സജീവമായിരിക്കുകയാണ് പാര്‍ടി പ്രവര്‍ത്തകര്‍. ഇതോടെ കണ്ണൂരില്‍ കെ എം ശാജിയെ ലോക്സഭയിലേക്ക് മത്സരിപ്പിക്കണമെന്ന ആവശ്യവും പാര്‍ടിക്കുളളില്‍ ശക്തമായിട്ടുണ്ട്.
     
KM Shaji | ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റ് കെ എം ശാജി; കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം മുസ്ലിം ലീഗിനുളളില്‍ ശക്തമായി

കെ സുധാകരന്‍ മത്സരിക്കുന്നില്ലെങ്കില്‍ ജയസാധ്യതയില്ലാത്ത മറ്റു സ്ഥാനാര്‍ഥികളുടെ പിന്നാലെ പോകാതെ മുസ്ലിം ലീഗിന് കണ്ണൂര്‍ സീറ്റു നല്‍കണമെന്നാണ് മുസ്ലിം ലീഗ് ജില്ലാ നേതാക്കളിലൊരു വിഭാഗം ആവശ്യപ്പെടുന്നത്. കെ എം ശാജി പാര്‍ലമെന്റിലേക്ക് മത്സരിച്ചാല്‍ ജയം ഉറപ്പാണെന്നും ഇവര്‍ അവകാശപ്പെടുന്നു. എന്നാല്‍ കെ എം ശാജി കണ്ണൂരില്‍ മത്സരിക്കുന്നതിനോട് ജില്ലാ നേതൃത്വത്തിലൊരു വിഭാഗം നേതാക്കള്‍ക്ക് താല്‍പര്യമില്ല. ശാജിക്കെതിരെ അഴീക്കോട് തിരഞ്ഞെടുപ്പില്‍ അടിയൊഴുക്കിനും തോല്‍വിയിലേക്കും ഇതുകാരണമായിട്ടുണ്ട്.

സംസ്ഥാനത്ത് പിണറായി സര്‍കാരിനെതിരെയും കേന്ദ്രത്തില്‍ ബിജെപിക്കെതിരെയും അതിശക്തമായ പ്രതികരിക്കാന്‍ കഴിവുളള നേതാവാണ് കെ എം ശാജിയെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. പിണറായി സര്‍കാരിന്റെ വേട്ടയാടലുകളെ അതിജീവിച്ചുകൊണ്ടു അഗ്നി ശുദ്ധി വരുത്തിയ കെ എം ശാജിക്ക് അര്‍ഹമായ സ്ഥാനം നല്‍കണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. അഴീക്കോട് മണ്ഡലം മുന്‍ എംഎല്‍എയായ കെ എം ശാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സിന് തിരിച്ചടി ലഭിച്ചത് പിണറായി സര്‍കാരിന്ഏറെ ക്ഷീണം ചെയ്തിട്ടുണ്ട്. ശാജിയില്‍നിന്ന് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെനല്‍കാന്‍ ഹൈകോടതി ഉത്തരവിട്ടതാണ് പരോക്ഷമായി സര്‍ക്കാരിന് തിരിച്ചടിയായത്.
    
KM Shaji | ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റ് കെ എം ശാജി; കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം മുസ്ലിം ലീഗിനുളളില്‍ ശക്തമായി

ബാങ്ക് ഗാരന്റി വച്ച് പണം തിരിച്ചുകൊടുക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വിജിലന്‍സ് പിടിച്ചെടുത്ത തുക തിരികെ നല്‍കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കെ എം ശാജി നല്‍കിയ ഹരജിയിലാണ് ഹൈകോടതി നടപടി. അഴീക്കോട് മണ്ഡലത്തിലെ പ്രാദേശിക സിപിഎം പ്രവര്‍ത്തകന്റെ പരാതിയിലാണ് കെ എം ശാജിക്കെതിരേ വിജിലന്‍സ് അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തുടര്‍ന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഴീക്കോട്ടെ വീട്ടിലുള്‍പ്പെടെ നടത്തിയ റെയ്ഡില്‍ 47 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

പിടിച്ചെടുത്ത പണം അനധികൃതമായി സമ്പാദിച്ചതാണെന്ന് വിജിലന്‍സ് വാദിച്ചെങ്കിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിരിച്ച പണമാണെന്ന് ശാജി വാദിച്ചു. ഇതിനിടെ, ശാജിക്കെതിരായ കേസിന്റെ തുടര്‍ നടപടികള്‍ പിന്നീട് ഹൈകോടതി സ്റ്റേ ചെയ്തതോടെ പിടിച്ചെടുത്ത പണം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കുകയായിരുന്നു. ഈ ഹര്‍ജിയിലാണ് ഹൈകോടതി ഷാജിക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്.

Keywords: Election, Loksabha, Kannur, Muslim League, Politics, Kerala News, Kannur News, Malayalam News, KM Shaji, Muslim League Kerala, Political News, Kerala Politics, Kannur Politics, Malayalam Political News, Loksabha Election, KM Shaji rise like a phoenix.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia