കൊച്ചി: (www.kvartha.com 23/01/2015) ബാറുടമ ബിജു രമേശ് തന്നെയാണ് ബാര്‍ കോഴക്കേസിലെ വിജിലന്‍സ് അന്വേഷണം വൈകാന്‍ പ്രധാന കാരണമെന്ന് സര്‍ക്കാര്‍. ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡണ്ട് ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍, ഓരോ ദിവസവും അഴിമതി സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകളും തെളിവുകളുമായി ബിജു രമേശ് രംഗത്തെത്തുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലും ഇത്തരം വെളിപ്പെടുത്തലുണ്ടായി. ഇതുമായി ബന്ധപ്പെട്ട സിഡികളും തെളിവുകളും വിജിലന്‍സിനെ ഏല്‍പിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ തെളിവുകളും അന്വേഷണ സംഘത്തിന് വിശകലനം ചെയ്യേണ്ടതുണ്ട്. ബിജു സമര്‍പിച്ച ഓഡിയോ സീഡികള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ബിജുവിന്റെ ഇത്തരം നിലപാടുകള്‍ സുഗമമായ അന്വേഷണത്തിന് തടസമാണ്.
മറു ഗ്രൂപ്പുകളും വെളിപ്പെടുത്തലുകളുമായി വരുന്നുണ്ടെന്ന് എ.ജി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് 10 സാക്ഷികളെ ഇതിനകം ചോദ്യം ചെയ്തതായും സര്‍ക്കാര്‍ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെയാരെയും മാറ്റിയിട്ടില്ല. അന്വേഷണ സംഘത്തിലെ എ.ഡി.ജി.പിക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യല്‍ മാത്രമാണുണ്ടായത്. ഇത് സാധാരണ നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. അന്വേഷണം അട്ടിമറിക്കാന്‍ ഉദ്ദേശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ബാര്‍ കോഴ കേസിലെ വിജിലന്‍സ് അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്. സംസ്ഥാന മന്ത്രിക്കെതിരായ ആരോപണം സംസ്ഥാന പോലീസിന്റെ ഭാഗമായ വിജിലന്‍സ് തന്നെ അന്വേഷിക്കുന്നത് പ്രഹസനമാകുമെന്നായിരുന്നു ഹര്‍ജിക്കാരനായ ആര്‍.എസ്.പി കേരള (ബി) ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ എ.വി താമരാക്ഷനു വേണ്ടി ഹാജരായ അഡ്വ. എ. എക്‌സ് വര്‍ഗീസിന്റെ വാദം.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ശക്തമായ സമ്മര്‍ദമുണ്ടായിരിക്കെ സത്യസന്ധമായ അന്വേഷണം നടത്താന്‍ അവര്‍ക്ക് കഴിയില്ല. അതിനാലാണ് അഴിമതി തുക കണ്ടെത്താനോ തെളിവുകള്‍ ശേഖരിക്കാനോ കഴിയാതെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നത്. യാതൊരു പുരോഗതിയും അന്വേഷണത്തിലുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണത്തിന് സി.ബി.ഐയെ പോലുള്ള ദേശീയ എജന്‍സികള്‍ അന്വേഷിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. ഈ വാദത്തെ തുടര്‍ന്ന് അന്വേഷണം വൈകാന്‍ കാരണം പരാതിക്കാരനായ ബിജു രമേശ് തന്നെയാണെന്ന വാദം സര്‍ക്കാറിന് വേണ്ടി അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണി ഉന്നയിക്കുകയായിരുന്നു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keyword : Bar bribe, Biju Ramesh, Inquiry, Bar Association President, K M Mani, Minister, High Court.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.