തട്ടിക്കൊണ്ടുപോയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി

 


തൃശൂര്‍:(www.kvartha.com 23-1-2015) കഴിഞ്ഞ ചൊവ്വാഴ്ച തട്ടിക്കൊണ്ടുപോയ അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എ.ആന്റണിയുടെ പേരക്കുട്ടിയെ പൊലിസ് കണ്ടെത്തി. പാവറട്ടിക്കാരന്‍ ടിറ്റോയുടെ മകനും രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ നെസ്‌വിനെ അത്താണിക്കടുത്തുനിന്നാണ് കണ്ടെത്തിയത്. വാടകക്കെടുത്ത വീട്ടില്‍ കുട്ടിയെ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അയല്‍വാസികളടക്കം അഞ്ചുപേരെ ഷാഡോപോലീസ് അറസ്റ്റ് ചെയ്തു. മനക്കൊടി കരിപ്പാടത്ത് പ്രസാദ് (24), കുളങ്ങര ജോസ്‌പോള്‍ (21), കുന്നത്ത് വിഷ്ണു (20), അടൂര്‍ അജിത് ഭവനത്തില്‍ അജിത് (20), കൊല്ലം ചവറ മംഗലശ്ശേരി അനീഷ് (24) എന്നിവരാണ് അറസ്റ്റിലായത്.

തട്ടിക്കൊണ്ടുപോയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി

തട്ടിക്കൊണ്ടുപോയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി
                                                        അറസ്റ്റിലായ പ്രതികള്‍

ഇവരില്‍ നിന്നും കുട്ടിയെ ഭയപ്പെടുത്താന്‍ ഉപയോഗിച്ച കളിത്തോക്ക് എട്ട് മൊബൈല്‍ ഫോണുകള്‍, കത്രിക, ഷേവിങ്ങ് കത്തി, സെല്ലോ ടൈപ്പ്, നാല് കയ്യുറകള്‍, ടേപ് റിക്കാര്‍ഡര്‍, മങ്കിക്യാപ് തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. രോഗിയെ മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടത്തിയിട്ടുണ്ടെന്നും ആയതിനാല്‍ താമസിക്കാന്‍ ഒരു വീടുവേണമെന്നും പറഞ്ഞാണ് സംഘം വീട് വാടകക്കെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടുവന്ന് ഇവിടെ താമസിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ പ്രസാദിനെ ജപ്തി ഭീഷണി ഉണ്ടായിരുന്നുവെന്നും ഇത് വീട്ടുന്നതിനായി കുട്ടിയെ തട്ടിക്കൊണ്ടുവന്ന് മോചനദ്രവ്യമായി പണം നേടിയെടുത്ത് വായ്പ തിരിച്ചടക്കുവാന്‍ നടത്തിയ പദ്ധതിയാണ് ഇതെന്നും പോലീസ് പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് സ്‌കൂള്‍വിട്ടുവരികയായിരുന്ന കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

Also Read:
കെ. സുരേന്ദ്രനെ വധിക്കുമെന്ന് വാട്‌സ് ആപ്പില്‍ ഭീഷണി

Keywords : Child Kidnapping, Panchayath, students, finance, neighbor, Shadow police, Arrest,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia