Maersk Vessel | വിഴിഞ്ഞം തുറമുഖത്ത് ട്രയല്‍ റണ്‍ ഉദ് ഘാടനത്തിന് ഇനി 2 നാള്‍ മാത്രം; സാന്‍ ഫെര്‍ണാണ്ടോ ഇന്‍ഡ്യന്‍ തീരത്തേക്ക്


ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കംപനിയാണ് മെസ്‌ക്
രണ്ടായിരം കണ്ടെയ്‌നറുകളും ഉണ്ട്
തിരുവനന്തപുരം: (KVARTHA) വിഴിഞ്ഞം തുറമുഖത്ത്(Vizhinjam Port) ട്രയല്‍ റണ്‍(Trial run) ഉദ്ഘാടനത്തിന്(Inauguration)രണ്ട് നാള്‍ മാത്രം അവശേഷിക്കെ സാന്‍ ഫെര്‍ണാണ്ടോ( San Fernando) ഇന്‍ഡ്യന്‍ തീരത്തേക്ക് അടുക്കുന്നു. 110 ലധികം രാജ്യങ്ങളില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന ഡാനിഷ് കംപനിയായ മെസ്‌കിന്റെ(Maersk) കപ്പലാണ് ട്രയല്‍ റണിന് എത്തുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കംപനിയാണ് മെസ്‌ക്. മെസ്‌കിന്റെ ചാര്‍ടേഡ് മദര്‍ഷിപ് ആണ് സാന്‍ ഫെര്‍ണാണ്ടോ.
വിഴിഞ്ഞത്തേക്കുള്ള കപ്പല്‍ ശ്രീലങ്കന്‍ തീരം കടന്നു. കപ്പല്‍ രാത്രിയോടെ നങ്കൂരമിടുമെന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. വ്യാഴാഴ്ച രാവിലെയായിരിക്കും ബെര്‍തിംഗ്. രണ്ടായിരം കണ്ടെയ്‌നറുകളുമായാണ്(Container)കപ്പല്‍ എത്തുന്നത്. മുഴുവന്‍ ചരക്കും വിഴിഞ്ഞത്തിറക്കും.
വിഴിഞ്ഞത്ത് സജ്ജമാക്കിയ, എട്ട് ഷിപ് ടു ഷോര്‍ ക്രെയ്‌നും 23 യാര്‍ഡ് ക്രെയ്‌നുകളും ചരക്ക് ഇറക്കും. മദ്രാസ് ഐഐടി വികസിപ്പിച്ചെടുത്ത സോഫ് റ്റ് വെയറില്‍ പ്രവര്‍ത്തിക്കുന്ന തുറമുഖ നാവിഗേഷന്‍ സെന്ററാകും വിഴിഞ്ഞത്ത് നിയന്ത്രിക്കുക.