കേരള ടൂറിസത്തിന്റെ കുമരകം മാതൃകയ്ക്ക് ഐക്യരാഷ്ട്രസഭയുടെ ആഗോള പുരസ്‌കാരം
Jan 23, 2014, 13:00 IST
തിരുവനന്തപുരം: സുസ്ഥിര ടൂറിസം വികസനത്തിനുള്ള നൂതനമായ സംരംഭങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ആഗോള നേതൃത്വം നല്‍കിയ കേരള ടൂറിസത്തിന് ഇന്ത്യയിലാദ്യമായി ഐക്യരാഷ്ട്ര സഭയുടെ പരമോന്നത അംഗീകാരം.
നൂതനമായ പദ്ധതികളിലൂടെ ആഗോള ടൂറിസം നയത്തിന് രൂപമുണ്ടാക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ യുഎന്‍ഡബല്‍ുടിഒയുടെ യൂളിസീസ് അവാര്‍ഡ് ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ പബ്ലിക് പോളിസി ആന്‍ഡ് ഗവേണന്‍സ് ആണ് കേരള ടൂറിസം നേടിയത്. കുമരകത്ത് നടപ്പാക്കിയ ഉത്തരവാദ ടൂറിസം പദ്ധതിയാണ് കേരള ടൂറിസത്തെ ഈ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.
സുസ്ഥിര ടൂറിസം വികസനത്തിനുള്ള ഈ പുരസ്‌കാരം ആദ്യമായിട്ടാണ് ഇന്ത്യയിലെത്തുന്നത്. സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ 22ന് നടന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം സെക്രട്ടറി സുമന്‍ ബില്ല പുരസ്‌കാരം ഏറ്റുവാങ്ങി.
സര്‍ക്കാര്‍ വകുപ്പുകളേയും പ്രാദേശിക സമൂഹത്തേയും ഹോസ്പിറ്റാലിറ്റി വ്യവസായത്തേയും ഏകോപിപ്പിച്ച് തുടങ്ങിയ കുമരകം പദ്ധതി സുസ്ഥിര പ്രകൃതി സൗഹൃദ ടൂറിസത്തിലൂടെ പ്രാദേശിക ജനസമൂഹത്തിന്റെ ശാക്തീകരണത്തിനുള്ള ഉത്തമമാതൃകയായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ മികച്ച ഗ്രാമീണ ടൂറിസം പദ്ധതിക്കുള്ള ദേശീയ അവാര്‍ഡും ഈ പദ്ധതിക്കു ലഭിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനുള്ള പാറ്റാ സുവര്‍ണപുരസ്‌ക്കാരവും കുമരകം പദ്ധതിക്കു ലഭിച്ചിട്ടുണ്ട്.
വ്യത്യസ്തമായ മാര്‍ഗത്തിലൂടെ ഉത്തരവാദ, സുസ്ഥിര വിനോദസഞ്ചാരം സാധ്യമാക്കുന്ന ജനകീയ പ്രകൃതിസൗഹൃദ വിനോദസഞ്ചാര ലക്ഷ്യസ്ഥാനമാണ് കേരളമെന്ന് പുരസ്‌കാരവിതരണ ചടങ്ങില്‍ യുഎന്‍ഡബല്‍ുടിഒ സെക്രട്ടറി ജനറല്‍ തലിബ് റിഫായ് അഭിപ്രായപ്പെട്ടു. സംഘടനയുടെ ലക്ഷ്യത്തെപ്പറ്റി മറ്റ് ലക്ഷ്യസ്ഥാനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കാന്‍ കേരളത്തിനു നല്‍കുന്ന ഈ പുരസ്‌കാരം പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം വ്യവസായത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ടിംഗിന് സി എന്‍ എന്നിന്റെ റിച്ചാര്‍ഡ് ക്വസ്റ്റ് യു എന്‍ ഡബ്ല്യു ടി ഓ സമഗ്രസംഭാവനക്കുള്ള പുരസ്‌ക്കാരം നേടി.
ഇന്ത്യ ഇതാദ്യമായാണ് യുഎന്‍ഡബ്ല്യുടിഒ പുരസ്‌കാരത്തിന് അര്‍ഹമകുന്നത്. കേരളത്തിനു ലഭിച്ച ഇതേ പുരസ്‌കാരം മലേഷ്യയിലെ ഹോം സ്‌റ്റേ പദ്ധതിക്ക് ഇതിനുമുമ്പ് ലഭിച്ചിരുന്നു. പെറു, പോര്‍ച്ചുഗല്‍, ചൈന എന്നിവര്‍ക്കും ഇതേ പുരസ്‌കാരം നേരത്തേ ലഭിച്ചിരുന്നു.
ലോകരാജ്യങ്ങളിലെ ഉത്തരവാദ, സുസ്ഥിര, ആഗോള അംഗീകൃത വിനോദസഞ്ചാര പദ്ധതികളെ പ്രോല്‍സാഹിപ്പിക്കുന്നതിനായുള്ള ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയായ യുഎന്‍ഡബല്‍ുടിഒ 2003ല്‍ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരങ്ങള്‍. യുഎന്‍ മില്ലേനിയം ഡെവലപ്‌മെന്റ് ഗോള്‍സിന്റെ മാനകീകരണങ്ങള്‍ക്കും യുഎന്‍ഡബല്‍ുടിഒയുടെ കോഡ് ഓഫ് എത്തിക്‌സിനും അനുസൃതമായി നടപ്പാക്കപ്പെടുന്ന പദ്ധതികള്‍ക്കാണ് പുരസ്‌കാരം നല്‍കുക.
പൊതുനയവും പരിപാലനവും, സംരംഭങ്ങള്‍, സര്‍ക്കാരേതര സംഘടനകള്‍, ഗവേഷണവും സാങ്കേതികത്വവും എന്നിങ്ങനെ നാലു വിഭാഗങ്ങളിലാണ് യൂളിസീസ് അവാര്‍ഡ് നല്‍കുന്നത്. ഇതില്‍ ആദ്യവിഭാഗത്തില്‍ കടുത്ത മല്‍സരത്തിനൊടുവിലാണ് കേരളം പുരസ്‌കാരം നേടിയത്.
രാജ്യാന്തരതലത്തില്‍ ഏറെ പ്രാധാന്യമുള്ള ഈ പുരസ്‌കാരം കേരളത്തിനു ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. പ്രാദേശിക സമൂഹത്തെ പ്രധാനപ്പെട്ട പങ്കാളികളായി കണ്ടുകൊണ്ടുമാത്രം സാധ്യമാകുന്ന സുസ്ഥിര ആഗോള വിനോദസഞ്ചാരത്തിനു വേണ്ടിയുള്ള കേരളത്തിന്റെ അശ്രാന്തപരിശ്രമത്തിനുള്ള അംഗീകാരമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രാദേശിക തലത്തില്‍ ആരോഗ്യകരമായ പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെയും പ്രാദേശിക സമൂഹത്തിന്റെ സജീവമായ പങ്കാളിത്തത്തിലൂടെയും പ്രദേശികമായി തൊഴില്‍ സൃഷ്ടിക്കാനും പ്രാദേശിക ജനതയുടെ ജീവിതനിലവാരം ഉയര്‍ത്താനും അവരുടെ സംസ്‌കാരവും ജീവിതരീതികളും നിലനിര്‍ത്താനും സുസ്ഥിര വിനോദസഞ്ചാര പദ്ധതിയിലൂടെ സാധിക്കുന്നതായി അനില്‍കുമാര്‍ പറഞ്ഞു.
ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, പ്രാദേശിക ആതിഥ്യസ്ഥാപനങ്ങള്‍, കൃഷിയും ആരോഗ്യവും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ 2008ല്‍ കേരള ടൂറിസം ആരംഭിച്ച ഉത്തരവാദ ടൂറിസം പദ്ധതി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും പ്രകൃതി സൗഹൃദ വിനോദസഞ്ചാരം സാധ്യമാക്കിയും സുസ്ഥിര വിനോദസഞ്ചാരത്തിന് അവസരമൊരുക്കുന്നുണ്ട്.
സുസ്ഥിര വിനോദസഞ്ചാരത്തിന്റെ കാര്യത്തില്‍ കുമരകം ലോകത്തിനാകെ മാതൃകയാണെന്ന് ടൂറിസം സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു. താഴേത്തട്ടിലാണ് വിനോദസഞ്ചാരത്തിന്റെ ഭാവിയെന്ന കാര്യം കേരളത്തിന്റെ ഉത്തരവാദ ടൂറിസം പദ്ധതി അടിവരയിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ രംഗത്ത് കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാനും ഉന്നതനിലവാരം പുലര്‍ത്താനും ഈ പുരസ്‌കാരം പ്രേരകമാകുന്നുണ്ടെന്ന് സുമന്‍ ബില്ല പറഞ്ഞു.
പ്രാദേശിക സമൂഹത്തില്‍ നിന്നുള്ള പങ്കാളികളുടെയും സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരുടെയും അതിലെല്ലാമുപരി ലോകമെമ്പാടു നിന്നുമെത്തുന്ന സഞ്ചാരികളുടെയും പിന്തുണയാണ് കുമരകം പദ്ധതിയെ വിജയകരമാക്കി മാറ്റിയതെന്ന് ടൂറിസം ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു.
മാഡ്രിഡില്‍ നടന്ന രാജ്യാന്തര ടൂറിസം ട്രേഡ് ഫെയറിലാണ് (ഫിറ്റുര്‍) പുരസ്‌കാരപ്രഖ്യാപനവും വിതരണവും നടന്നത്. വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരം നേടിയ പദ്ധതികളുടെ വിശദീകരണം തുടര്‍ന്നു നോളജ് നെറ്റ്‌വര്‍ക്ക് സിംപോസിയത്തില്‍ നടന്നു. വിനോദസഞ്ചാര സമൂഹത്തില്‍ ഇതുമായി ബന്ധപ്പെട്ട അറിവുകള്‍ പ്രചരിപ്പിക്കുന്നതിനെപ്പറ്റി പുരസ്‌കാര ജേതാക്കളും ഈ മേഖലയിലെ പ്രമുഖരും ഉള്‍പ്പെട്ട ചര്‍ച്ചയും തുടര്‍ന്നു നടന്നു. സിംപോസിയത്തില്‍ 'ഇന്നൊവേഷന്‍ ഇന്‍ ടൂറിസം: ബില്‍ഡിംഗ് ഫ്യൂച്ചര്‍ ഇന്‍ ടൂറിസം' എന്ന വിഷയത്തില്‍ സുമന്‍ ബില്ലയായിരുന്നു പാനലിസ്റ്റ്.
156 അംഗരാജ്യങ്ങളും ആറ് അസോഷ്യേറ്റ് അംഗങ്ങളുമുള്ള യുഎന്‍ഡബല്‍ുടിഒയില്‍ സ്വകാര്യ മേഖലയില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ടൂറിസം അസോസിയേഷനുകളില്‍ നിന്നും പ്രാദേശിക വിനോദസഞ്ചാര സ്ഥാപനങ്ങളില്‍ നിന്നുമായി 400 അംഗങ്ങള്‍ വേറെയുമുണ്ട്.
Keywords : Kerala, Thiruvananthapuram, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
നൂതനമായ പദ്ധതികളിലൂടെ ആഗോള ടൂറിസം നയത്തിന് രൂപമുണ്ടാക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ യുഎന്‍ഡബല്‍ുടിഒയുടെ യൂളിസീസ് അവാര്‍ഡ് ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ പബ്ലിക് പോളിസി ആന്‍ഡ് ഗവേണന്‍സ് ആണ് കേരള ടൂറിസം നേടിയത്. കുമരകത്ത് നടപ്പാക്കിയ ഉത്തരവാദ ടൂറിസം പദ്ധതിയാണ് കേരള ടൂറിസത്തെ ഈ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.
സുസ്ഥിര ടൂറിസം വികസനത്തിനുള്ള ഈ പുരസ്‌കാരം ആദ്യമായിട്ടാണ് ഇന്ത്യയിലെത്തുന്നത്. സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ 22ന് നടന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം സെക്രട്ടറി സുമന്‍ ബില്ല പുരസ്‌കാരം ഏറ്റുവാങ്ങി.
സര്‍ക്കാര്‍ വകുപ്പുകളേയും പ്രാദേശിക സമൂഹത്തേയും ഹോസ്പിറ്റാലിറ്റി വ്യവസായത്തേയും ഏകോപിപ്പിച്ച് തുടങ്ങിയ കുമരകം പദ്ധതി സുസ്ഥിര പ്രകൃതി സൗഹൃദ ടൂറിസത്തിലൂടെ പ്രാദേശിക ജനസമൂഹത്തിന്റെ ശാക്തീകരണത്തിനുള്ള ഉത്തമമാതൃകയായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ മികച്ച ഗ്രാമീണ ടൂറിസം പദ്ധതിക്കുള്ള ദേശീയ അവാര്‍ഡും ഈ പദ്ധതിക്കു ലഭിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനുള്ള പാറ്റാ സുവര്‍ണപുരസ്‌ക്കാരവും കുമരകം പദ്ധതിക്കു ലഭിച്ചിട്ടുണ്ട്.
വ്യത്യസ്തമായ മാര്‍ഗത്തിലൂടെ ഉത്തരവാദ, സുസ്ഥിര വിനോദസഞ്ചാരം സാധ്യമാക്കുന്ന ജനകീയ പ്രകൃതിസൗഹൃദ വിനോദസഞ്ചാര ലക്ഷ്യസ്ഥാനമാണ് കേരളമെന്ന് പുരസ്‌കാരവിതരണ ചടങ്ങില്‍ യുഎന്‍ഡബല്‍ുടിഒ സെക്രട്ടറി ജനറല്‍ തലിബ് റിഫായ് അഭിപ്രായപ്പെട്ടു. സംഘടനയുടെ ലക്ഷ്യത്തെപ്പറ്റി മറ്റ് ലക്ഷ്യസ്ഥാനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കാന്‍ കേരളത്തിനു നല്‍കുന്ന ഈ പുരസ്‌കാരം പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം വ്യവസായത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ടിംഗിന് സി എന്‍ എന്നിന്റെ റിച്ചാര്‍ഡ് ക്വസ്റ്റ് യു എന്‍ ഡബ്ല്യു ടി ഓ സമഗ്രസംഭാവനക്കുള്ള പുരസ്‌ക്കാരം നേടി.
ഇന്ത്യ ഇതാദ്യമായാണ് യുഎന്‍ഡബ്ല്യുടിഒ പുരസ്‌കാരത്തിന് അര്‍ഹമകുന്നത്. കേരളത്തിനു ലഭിച്ച ഇതേ പുരസ്‌കാരം മലേഷ്യയിലെ ഹോം സ്‌റ്റേ പദ്ധതിക്ക് ഇതിനുമുമ്പ് ലഭിച്ചിരുന്നു. പെറു, പോര്‍ച്ചുഗല്‍, ചൈന എന്നിവര്‍ക്കും ഇതേ പുരസ്‌കാരം നേരത്തേ ലഭിച്ചിരുന്നു.
ലോകരാജ്യങ്ങളിലെ ഉത്തരവാദ, സുസ്ഥിര, ആഗോള അംഗീകൃത വിനോദസഞ്ചാര പദ്ധതികളെ പ്രോല്‍സാഹിപ്പിക്കുന്നതിനായുള്ള ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയായ യുഎന്‍ഡബല്‍ുടിഒ 2003ല്‍ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരങ്ങള്‍. യുഎന്‍ മില്ലേനിയം ഡെവലപ്‌മെന്റ് ഗോള്‍സിന്റെ മാനകീകരണങ്ങള്‍ക്കും യുഎന്‍ഡബല്‍ുടിഒയുടെ കോഡ് ഓഫ് എത്തിക്‌സിനും അനുസൃതമായി നടപ്പാക്കപ്പെടുന്ന പദ്ധതികള്‍ക്കാണ് പുരസ്‌കാരം നല്‍കുക.
പൊതുനയവും പരിപാലനവും, സംരംഭങ്ങള്‍, സര്‍ക്കാരേതര സംഘടനകള്‍, ഗവേഷണവും സാങ്കേതികത്വവും എന്നിങ്ങനെ നാലു വിഭാഗങ്ങളിലാണ് യൂളിസീസ് അവാര്‍ഡ് നല്‍കുന്നത്. ഇതില്‍ ആദ്യവിഭാഗത്തില്‍ കടുത്ത മല്‍സരത്തിനൊടുവിലാണ് കേരളം പുരസ്‌കാരം നേടിയത്.
രാജ്യാന്തരതലത്തില്‍ ഏറെ പ്രാധാന്യമുള്ള ഈ പുരസ്‌കാരം കേരളത്തിനു ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. പ്രാദേശിക സമൂഹത്തെ പ്രധാനപ്പെട്ട പങ്കാളികളായി കണ്ടുകൊണ്ടുമാത്രം സാധ്യമാകുന്ന സുസ്ഥിര ആഗോള വിനോദസഞ്ചാരത്തിനു വേണ്ടിയുള്ള കേരളത്തിന്റെ അശ്രാന്തപരിശ്രമത്തിനുള്ള അംഗീകാരമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രാദേശിക തലത്തില്‍ ആരോഗ്യകരമായ പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെയും പ്രാദേശിക സമൂഹത്തിന്റെ സജീവമായ പങ്കാളിത്തത്തിലൂടെയും പ്രദേശികമായി തൊഴില്‍ സൃഷ്ടിക്കാനും പ്രാദേശിക ജനതയുടെ ജീവിതനിലവാരം ഉയര്‍ത്താനും അവരുടെ സംസ്‌കാരവും ജീവിതരീതികളും നിലനിര്‍ത്താനും സുസ്ഥിര വിനോദസഞ്ചാര പദ്ധതിയിലൂടെ സാധിക്കുന്നതായി അനില്‍കുമാര്‍ പറഞ്ഞു.
ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, പ്രാദേശിക ആതിഥ്യസ്ഥാപനങ്ങള്‍, കൃഷിയും ആരോഗ്യവും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ 2008ല്‍ കേരള ടൂറിസം ആരംഭിച്ച ഉത്തരവാദ ടൂറിസം പദ്ധതി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും പ്രകൃതി സൗഹൃദ വിനോദസഞ്ചാരം സാധ്യമാക്കിയും സുസ്ഥിര വിനോദസഞ്ചാരത്തിന് അവസരമൊരുക്കുന്നുണ്ട്.
സുസ്ഥിര വിനോദസഞ്ചാരത്തിന്റെ കാര്യത്തില്‍ കുമരകം ലോകത്തിനാകെ മാതൃകയാണെന്ന് ടൂറിസം സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു. താഴേത്തട്ടിലാണ് വിനോദസഞ്ചാരത്തിന്റെ ഭാവിയെന്ന കാര്യം കേരളത്തിന്റെ ഉത്തരവാദ ടൂറിസം പദ്ധതി അടിവരയിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ രംഗത്ത് കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാനും ഉന്നതനിലവാരം പുലര്‍ത്താനും ഈ പുരസ്‌കാരം പ്രേരകമാകുന്നുണ്ടെന്ന് സുമന്‍ ബില്ല പറഞ്ഞു.
പ്രാദേശിക സമൂഹത്തില്‍ നിന്നുള്ള പങ്കാളികളുടെയും സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരുടെയും അതിലെല്ലാമുപരി ലോകമെമ്പാടു നിന്നുമെത്തുന്ന സഞ്ചാരികളുടെയും പിന്തുണയാണ് കുമരകം പദ്ധതിയെ വിജയകരമാക്കി മാറ്റിയതെന്ന് ടൂറിസം ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു.
മാഡ്രിഡില്‍ നടന്ന രാജ്യാന്തര ടൂറിസം ട്രേഡ് ഫെയറിലാണ് (ഫിറ്റുര്‍) പുരസ്‌കാരപ്രഖ്യാപനവും വിതരണവും നടന്നത്. വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരം നേടിയ പദ്ധതികളുടെ വിശദീകരണം തുടര്‍ന്നു നോളജ് നെറ്റ്‌വര്‍ക്ക് സിംപോസിയത്തില്‍ നടന്നു. വിനോദസഞ്ചാര സമൂഹത്തില്‍ ഇതുമായി ബന്ധപ്പെട്ട അറിവുകള്‍ പ്രചരിപ്പിക്കുന്നതിനെപ്പറ്റി പുരസ്‌കാര ജേതാക്കളും ഈ മേഖലയിലെ പ്രമുഖരും ഉള്‍പ്പെട്ട ചര്‍ച്ചയും തുടര്‍ന്നു നടന്നു. സിംപോസിയത്തില്‍ 'ഇന്നൊവേഷന്‍ ഇന്‍ ടൂറിസം: ബില്‍ഡിംഗ് ഫ്യൂച്ചര്‍ ഇന്‍ ടൂറിസം' എന്ന വിഷയത്തില്‍ സുമന്‍ ബില്ലയായിരുന്നു പാനലിസ്റ്റ്.
156 അംഗരാജ്യങ്ങളും ആറ് അസോഷ്യേറ്റ് അംഗങ്ങളുമുള്ള യുഎന്‍ഡബല്‍ുടിഒയില്‍ സ്വകാര്യ മേഖലയില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ടൂറിസം അസോസിയേഷനുകളില്‍ നിന്നും പ്രാദേശിക വിനോദസഞ്ചാര സ്ഥാപനങ്ങളില്‍ നിന്നുമായി 400 അംഗങ്ങള്‍ വേറെയുമുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.