തിരുവനന്തപുരം: അഞ്ച് രൂപ വര്‍ധിച്ച ഡീസല്‍ വിലയില്‍ നിന്ന് കേരളത്തില്‍ ലിറ്ററിന് 1.14 രൂപ കുറയും. വിലവര്‍ധനയിലൂടെ ലഭിച്ച അധിക നികുതി വരുമാനം സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നു വച്ച സാഹചര്യത്തിലാണ് 1.14 രൂപ കുറയ്ക്കാന്‍ തീരുമാനമായത്. അധിക നികുതി വേണ്ടെന്നു വെക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ അഞ്ചു രൂപ വര്‍ധിപ്പിച്ചതോടെ സംസ്ഥാനത്ത് ഡീസല്‍വിലയില്‍ 6 രൂപ 25 പൈസ വര്‍ധിച്ചിരുന്നു.
വ്യാഴാഴ്ച്ച അര്‍ധരാത്രി മുതല്‍ ഡീസല്‍ വില ലിറ്ററിന് അഞ്ചു രൂപ കൂട്ടിയിരുന്നു. ഇതേതുടര്‍ന്ന് സംസ്ഥാനത്തെങ്ങും കനത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് അധികനികുതി വരുമാനം വേണ്ടെന്നു വെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ആത്മാര്‍ഥത തെളിയിക്കാനാണ് അധിക വരുമാനം വേണ്ടെന്നു വെക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതേസമയം ഡീസല്‍ വില വര്‍ധനയില്‍ സംസ്ഥാനത്തെങ്ങും വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.
വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ശനിയാഴ്ച്ച ഹര്‍ത്താലിന് എല്‍ ഡി എഫും ബി ജെ പിയും ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ പുതുക്കിയ ഡീസല്‍ വില (നികുതി ഒഴിവാക്കിയശേഷമുള്ളത്) ഇങ്ങനെയാണ്. തിരുവനന്തപുരം 49.61 രൂപ, കൊല്ലം 49.94, ആലപ്പുഴ 49.55, പത്തനംതിട്ട 49.79, കോട്ടയം 49.55, ഇടുക്കി 49.84, എറണാകുളം 49.34, തൃശൂര്‍ 49.65, പാലക്കാട് 49.92, കോഴിക്കോട് 49.65, മലപ്പുറം 49.85, വയനാട് 50.02, കണ്ണൂര്‍ 49.54, കാസര്‍കോട് 49.93, മാഹി 48.28.

Keywords: Kerala, Thiruvananthapuram, Diesel charge decrease, District, Oommen chandy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.