Special Train | ഓണത്തിന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു

 


തിരുവനന്തപുരം: (www.kvartha.com) കേരളത്തിലേക്ക് ഓണത്തിന് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. സംസ്ഥാനത്തേക്ക് ഓണത്തിന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേക ട്രെയിന്‍ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍കാരിന്റെ ഡെല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ട്രെയിന്‍ അനുവദിച്ചത്. 

ഓഗസ്റ്റ് 22ന് പന്‍വേല്‍-നാഗര്‍കോവില്‍ സ്പെഷ്യല്‍ ട്രെയിന്‍ നാഗര്‍കോവിലില്‍ നിന്ന് പന്‍വേലിലേക്കും, 24 ന് പന്‍വേലില്‍ നിന്ന് നാഗര്‍കോവിലിലേക്കും സര്‍വീസ് നടത്തും. കേരത്തിലേക്ക് സെപ്തംബര്‍ ഏഴ് വരെ ആകെ മൂന്ന് സര്‍വീസാണ് ഉണ്ടാകുക. തിരിച്ചും മൂന്ന് സര്‍വീസ് ഉണ്ടാകും.

Special Train | ഓണത്തിന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു

ബെംഗ്‌ളൂറു, ചെന്നൈ, ഡെല്‍ഹി, കൊല്‍കത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നും പ്രത്യേക സര്‍വീസ് വേണമെന്ന് കെ വി തോമസ് കേന്ദ്ര റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടു.

Keywords: Kerala, News, Train, Train Service, Special Train, Railway, Minister, Kerala: Special train allotted for Onam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia