കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് അയയ്ക്കുന്ന എത്രാമത്തെ വനിതയാണ് ജെബി മേത്തര്‍? സിപിഎമിൽ നിന്ന് എത്ര പേർ അംഗങ്ങളായി? അറിയാം എല്ലാം

 


തിരുവനന്തപുരം: (www.kvartha.com 28.03.2022) സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതല്‍ അംഗങ്ങളെ രാജ്യസഭയില്‍ എത്തിച്ചിട്ടുള്ളത് കോണ്‍ഗ്രസാണെങ്കിലും വനിതകളുടെ എണ്ണം വിരലില്‍ എണ്ണാനും മാത്രമേ ഉള്ളൂ, നാല്. പുരോഗമന പ്രസ്ഥാനമെന്നും ലിംഗനീതിക്ക് വേണ്ടി തപസ് അനുഷ്ഠിക്കുന്നവരാണെന്നും അവകാശപ്പെടുന്ന സിപിഎം ഉപരിസഭയിലേക്ക് വിട്ടത് ഒരേ ഒരു വനിതയെ ആണ്, ടി എന്‍ സീമയെ. സിപിഎം സംസ്ഥാന സമിതി അംഗം ടിഎന്‍ സീമ 2010-16 കാലത്ത് രാജ്യസഭാംഗമായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ അവർ ജനവിധി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായി. ഹരിതകേരള മിഷന്‍ ഡയറക്ടറായിരുന്നു. കോണ്‍ഗ്രസ് പതിവ് തെറ്റിച്ച് ഇത്തവണ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തറെയാണ് രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്നത്.

  
കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് അയയ്ക്കുന്ന എത്രാമത്തെ വനിതയാണ് ജെബി മേത്തര്‍? സിപിഎമിൽ നിന്ന് എത്ര പേർ അംഗങ്ങളായി? അറിയാം എല്ലാം



സംസ്ഥാനത്ത് രാജ്യസഭാ സീറ്റ് ചര്‍ചയാകുമ്പോഴൊക്കെ ഇരുമുന്നണികളിലും ഘടകക്ഷികള്‍ തമ്മിലോ, കോണ്‍ഗ്രസിലാണെങ്കില്‍ ഗ്രൂപുകള്‍ തമ്മിലോ തര്‍ക്കം ഉണ്ടാകുമെന്നല്ലാതെ ആരും വനിതാ നേതാക്കളെ മത്സരിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച പോലും നടത്താറില്ല.

കെ ഭാരതി ഉദയഭാനു, ദേവകി ഗോപിദാസ്, ലീലാ ദാമോദര മേനോന്‍ എന്നിവരാണ് കോണ്‍ഗ്രസ് ടികറ്റില്‍ രാജ്യസഭയിലേക്ക് പോയ മറ്റ് വനിതകള്‍. 1954-58, 1958-64 വര്‍ഷങ്ങളിലായി രണ്ട് തവണ ഭാരതി ഉദയഭാനു രാജ്യസഭാ അംഗമായി. പത്രപ്രവര്‍ത്തകനും സ്വാതന്ത്ര്യസമര സേനാനിയുമായ എ പി ഉദയഭാനുവിന്റെ ഭാര്യയാണ് ഭാരതി. ആത്മകഥയായ 'അടുക്കളയില്‍നിന്ന് പാര്‍ലമെന്റിലേക്ക്' - എന്ന പുസ്തകത്തിന് 1960ലെ കേരള സാഹിത്യ അകാഡെമി പുരസ്‌കാരം ലഭിച്ചു.

കോട്ടയം ജില്ലയിലെ കാരാപ്പുഴയിലെ ഈഴവ കുടുംബത്തില്‍ ജനിച്ച ദേവകി ഗോപിദാസ് കല്‍ക്കട്ട യൂനിവേഴ്‌സിറ്റിയില്‍ നിന്ന് നിയമബിരുദം നേടിയ ശേഷമാണ് രാഷ്ട്രീയത്തിലെത്തിയത്. 1962-68 കാലത്താണ് രാജ്യസഭാംഗമായത്. കാബിനറ്റ് റാങ്കിലുള്ള ഭാഷാ ന്യൂനപക്ഷ കമീഷ്ണറും യുഎന്‍ പ്രതിനിധി സംഘം നേതാവുമായിരുന്നു.

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ എ ദാമോദര മേനോന്റെ ഭാര്യയാണ് ലീലാ ദാമോദരന്‍. 1974-80 കാലത്താണ് ഇവര്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജീവചരിത്രമായ 'ചേട്ടന്റെ നിഴലില്‍' എന്ന പുസ്‌കതത്തിന് കേരള സാഹിത്യ അകാഡെമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും കെപിസിസി മുന്‍ ജനറല്‍ സെക്രടറിയുമായ കെഎംഐ മേത്തറുടെ മകളും അന്തരിച്ച മുന്‍ കെപിസിസി പ്രസിഡന്റ് ടി ഒ ബാവയുടെ പേരക്കുട്ടിയുമാണ് ജെബി. കഴിഞ്ഞ ഡിസംബറിലാണ് ജെബി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. യൂത് കോണ്‍ഗ്രസ് മുന്‍ ദേശീയ ജനറല്‍ സെക്രടറിയായ ജെബി മേത്തര്‍ എഐസിസി അംഗവും ആലുവ മുന്‍സിപല്‍ ഉപാധ്യക്ഷയുമാണ്. സംസ്ഥാനത്ത് നിന്ന് ആദ്യമായാണ് ഒരു മുസ്ലിം വനിത എംപിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

Keywords:  Thiruvananthapuram, Kerala, News, Top-Headlines, Rajya Sabha Election, Rajya Sabha, Election, Political party, Politics, Congress, CPM, State, Kottayam, Leader, MP, Kerala Pradesh Congress committee Send Howmany womens to Rajaya saba? and CPM?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia