ഹെല്‍മറ്റില്ലാത്തവര്‍ക്ക് പോലീസിന്റെ കിടിലന്‍ ട്രോള്‍

 



തിരുവനന്തപുരം: (www.kvartha.com 11.11.2019) കിടിലന്‍ ട്രോളുകളിലൂടെയാണ് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് മലയാളികളുടെ നെഞ്ചില്‍ ഇടംപിടിച്ചത്. ജനങ്ങള്‍ക്കുള്ള നിയമപരമായ മുന്നറിയിപ്പുകളും വാര്‍ത്തകളുമൊക്കെ കിടിലന്‍ പോസ്റ്റുകളിലൂടെയാണ് പൊലീസ് പങ്കുവയ്ക്കുന്നത്.

അപ്പപ്പോഴുള്ള ട്രെന്‍ഡുകള്‍ നിരീക്ഷിച്ചാവും ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടികള്‍. സ്ഥിരം ട്രോള്‍ തൊഴിലാളികളെ തോല്‍പ്പിക്കുന്ന ട്രോളും കമന്റിന് അതേരസത്തില്‍ നല്കുന്ന മറുകമന്‌റുമൊക്കെയാണ് പേജിനെ ഹിറ്റാക്കുന്നത്.

വാഹനം തടഞ്ഞ് റോഡിലിറങ്ങി ഡാന്‍സ് കളിക്കുന്ന ടിക് ടോകും കികി ചലഞ്ചുമൊക്കെ തടയാന്‍ ട്രോള്‍ വീഡിയോകള്‍ തന്നെയിറക്കി. ഹെല്‍മറ്റിനെക്കുറിച്ചും റോഡ് നിയമങ്ങളെക്കുറിച്ചുമൊക്കെ ഓര്‍മിപ്പിക്കാനും ട്രോളുകള്‍ തന്നെ ആയുധം.

ഹെല്‍മറ്റില്ലാത്തവര്‍ക്ക് പോലീസിന്റെ കിടിലന്‍ ട്രോള്‍

ഹെല്‍മെറ്റ് ധരിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി ഒരു കിടിലന്‍ ട്രോള്‍ പോസ്റ്റിലൂടെ ഓര്‍മ്മിപ്പിക്കുകയാണ് പൊലീസ്. ഹെല്‍മറ്റ് ധരിച്ചില്ലേല്‍ നിങ്ങളുടെ മുഖസൗന്ദര്യം മറ്റുള്ളവരെ കാണിക്കാനായേക്കും എന്നാല്‍ നിങ്ങള്‍ക്ക് എല്ലാരേയും എന്നെന്നേക്കും കാണാനായ് ഹെല്‍മെറ്റ് ശീലമാക്കൂ എന്നാണ് ട്രോളിലൂടെ പൊലീസ് ഓര്‍മ്മിപ്പിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Thiruvananthapuram, Police, Facebook, Helmet, Troll, Kerala Police Facebook Post About Importance of Helmet

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia