ഹെലികോപ്ടറിന് പിന്നാലെ ബുള്ളറ്റ് പ്രൂഫ് കാര്‍ വിവാദവും; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍ കേരള പൊലീസിന് മൂന്ന് ബുള്ളറ്റ് പ്രൂഫ് കാര്‍ കൂടി; ചെലവ് ഒന്നരക്കോടി; വ്യാപക വിമര്‍ശനം

 


തിരുവനന്തപുരം: (www.kvartha.com 03.12.2019) ഹെലികോപ്ടറിന് പിന്നാലെ സംസ്ഥാന സര്‍ക്കാറിനെതിരെ ബുള്ളറ്റ് പ്രൂഫ് കാര്‍ വിവാദവും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍ കേരള പൊലീസിന് ഒന്നരക്കോടി ചെലവിട്ട് മൂന്ന് ബുള്ളറ്റ് പ്രൂഫ് കാര്‍ കൂടി വാങ്ങുന്നതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉണ്ടാവുന്നത്. പ്രമുഖരുടെ സുരക്ഷയുടെ പേരിലാണ് ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. ജപ്പാന്‍ കമ്പനിയായ ടൊയോട്ട ഫോര്‍ച്യൂണര്‍ കാറാണ് കോടികള്‍ മുടക്കി ടെന്‍ഡറില്ലാതെ വാങ്ങുന്നത്.

കേരള പൊലീസിന് നിലവില്‍ നാല് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളാണ് വിഐപി ഡ്യൂട്ടിക്കായി ഉള്ളത്. മുഖ്യമന്ത്രി പിണറായി വിജയന് ദിവസങ്ങള്‍ക്കുമുമ്ബ് മാവോവാദി ഭീഷണി ഉണ്ടായിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ ഡല്‍ഹി സന്ദര്‍ശനത്തില്‍ അതി സുരക്ഷാസൗകര്യങ്ങളുള്ള ബുള്ളറ്റ് പ്രൂഫ് കാറാണ് ഏര്‍പ്പെടുത്തിയത്. കേരളത്തില്‍ വിഐപികള്‍ സന്ദര്‍ശനത്തിനെത്തിയാലോ മുഖ്യമന്ത്രിയെപോലുള്ള സുരക്ഷാഭീഷണിയുള്ളവരുടെ യാത്രക്കോ ഇത്തരം വാഹനങ്ങള്‍ ആവശ്യമാണെന്ന് പോലീസ് പറയുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടെ മാവോവാദി വേട്ടയുടെ പേരില്‍ കേരള പൊലീസ് ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നതിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.

ഹെലികോപ്ടറിന് പിന്നാലെ ബുള്ളറ്റ് പ്രൂഫ് കാര്‍ വിവാദവും; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍ കേരള പൊലീസിന് മൂന്ന് ബുള്ളറ്റ് പ്രൂഫ് കാര്‍ കൂടി; ചെലവ് ഒന്നരക്കോടി; വ്യാപക വിമര്‍ശനം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, Kerala, Government, Police, Car, Bullet, Thiruvananthapuram, Helicopter, Kerala Police Buying Three more Bullet Proof Cars for VIP Duties
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia