ട്രാന്‍സ് ഗ്രിഡ് പദ്ധതിയില്‍ അഴിമതിയെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം; മുദ്രാവാക്യം വിളിയുമായി നടുത്തളത്തിലിറങ്ങി
Oct 29, 2019, 10:58 IST
തിരുവനന്തപുരം: (www.kvartha.com 29.10.2019) ട്രാന്‍സ് ഗ്രിഡ് പദ്ധതിയില്‍ അഴിമതി നടന്നെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയിലാണ് പ്രതിപക്ഷം ആരോപണവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി.
ചോദ്യോത്തരവേളയില്‍ വിഡി സതീശനാണ് ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ അഴിമതി ഉണ്ടെന്ന ആരോപണവുമായി രംഗത്തുവന്നത്. എന്നാല്‍ ഇത്തരം ആരോപണം ഉന്നയിച്ചു കൊണ്ടിരുന്നാല്‍ വികസനത്തിന് തടസ്സമാകുമെന്നായിരുന്നു വൈദ്യുതി മന്ത്രി എംഎം മണിയുടെ മറുപടി.
എന്നാല്‍ വിട്ടുകൊടുക്കാന്‍ പ്രതിപക്ഷത്തിന് ഭാവമില്ലായിരുന്നു. ട്രാന്‍സ്ഗ്രിഡ് പദ്ധതി കേരളത്തില്‍ നടപ്പാക്കിയ ഏറ്റവും ശാസ്ത്രീയ അഴിമതി ആണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി.
ത്രികക്ഷി കരാറിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയതെന്നും കേരള ചരിത്രത്തില്‍ ഇത്ര വലിയ അഴിമതി നടന്നിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു. ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala legislative assembly opposition uproar, Thiruvananthapuram, News, Politics, Allegation, Corruption, Ramesh Chennithala, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.