കേരള സര്‍ക്കാരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; വെബ്‌സൈറ്റില്‍ പാക് മുദ്രാവാക്യങ്ങളും ദേശീയ പതാക കത്തിക്കുന്ന ചിത്രങ്ങളും

 


തിരുവനന്തപുരം: (www.kvartha.com 27.09.,2015) കേരള സര്‍ക്കാരിന്റെ www.kerala.gov.in എന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. പാകിസ്താന്‍ അനുകൂല സംഘടനയാണ് ഹാക്കിങ്ങിന് പിന്നിലെന്നു സൂചന നല്‍കും വിധം പാക് അനുകൂല മുദ്രാവാക്യങ്ങളും ദേശീയ പതാക കത്തിക്കുന്ന ചിത്രവുമാണ് വെബ്‌സൈറ്റിന്റെ ഹോം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.വെബ്‌സൈറ്റില്‍നിന്നു വിവരങ്ങള്‍ നഷ്ടമായിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

ശനിയാഴ്ച രാത്രിയോ ഇന്നു പുലര്‍ച്ചെയോ ആയിരിക്കാം വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതെന്നു കരുതുന്നു. ഫൈസല്‍ എന്നയാളുടെ പേരിലാണ് ഹാക്കിങ് നടന്നിരിക്കുന്നത്. പാക് സൈബര്‍ അറ്റാക്കര്‍ ടീമാണ് ഹാക്ക് ചെയ്തിരിക്കുന്നതെന്നും സുരക്ഷ എന്നത് മിഥ്യയാണെന്നും അര്‍ഥം വരുന്ന സെക്യൂരിറ്റി ഈസ് ആന്‍ ഇല്യൂഷന്‍ എന്ന വാചകങ്ങളും സൈറ്റിന്റെ ഹോം പേജില്‍ കാണാം. www.faisal1337.com എന്ന വെബ്‌സൈറ്റ് വിലാസവും ചേര്‍ത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏപ്രിലില്‍ സംസ്ഥാനസര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ കീഴിലുള്ള മുപ്പതോളം സൈറ്റുകള്‍ ഹാക്ക് ചെയ്തിരുന്നു. അന്നും പാകിസ്താന്‍ അനൂകൂല വാചകങ്ങളാണ് സൈറ്റിന്റെ ഹോം പേജില്‍ പോസ്റ്റ് ചെയ്തിരുന്നത്.
   

കേരള സര്‍ക്കാരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; വെബ്‌സൈറ്റില്‍ പാക് മുദ്രാവാക്യങ്ങളും ദേശീയ പതാക കത്തിക്കുന്ന ചിത്രങ്ങളും

SUMMARY: The official website of the Kerala government (www.kerala.gov.in) was hacked on Sunday, by a suspected pro-Pakistani group.

The hackers also posted a picture of India's National Flag burning on the website along with a message – "Struck By Faisal 1337. Official Website Government of Kerala Hacked! Pakistan Zindabad. We Are Team Pak Cyber Attacker Security is just an illusion".

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia