തിരുവനന്തപുരം: മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുടെ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും പഠിക്കുന്നതിനും ക്ഷേമകാര്യങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനും കേരള സംസ്ഥാന മുന്നാക്ക സമുദായ കമ്മീഷന് എന്ന പേരില്‍ സ്ഥിരം കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു.
സുപ്രീം കോടതിയിലെയോ, ഹൈക്കോടതിയിലെയോ നിലവിലുള്ള ജഡ്ജിയെയോ മുന്‍ ജഡ്ജിയെയോ ചെയര്‍മാനായി നിയമിക്കും. പൊതുഭരണ വകുപ്പ് സെക്രട്ടറി എക്സ് ഒഫീഷ്യോ മെമ്പര്‍ സെക്രട്ടറിയായിരിക്കും. മുന്നാക്ക സമുദായങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിപുണരായ രണ്ട് മുന്നോക്ക സമുദായാംഗങ്ങളെ മെമ്പര്‍മാരായി നിയമിക്കും.
സംസ്ഥാനത്തെ 26 ശതമാനത്തോളം വരുന്ന മുന്നാക്ക വിഭാഗങ്ങള്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സംവരണ നയങ്ങളിലോ പദ്ധതികളിലോ ഉള്‍പെട്ടിട്ടില്ല എന്നതു പരിഗണിച്ചാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചരിത്രപരവും സാമൂഹ്യപരവുമായ കാരണങ്ങളാല്‍ ഈ വിഭാഗങ്ങളിലെ നല്ലൊരു ശതമാനം പേരും സാമ്പത്തികമായി പിന്നാക്കവിഭാഗത്തില്പെട്ടവരാണ്.
മുന്നാക്ക വിഭാങ്ങളിലെ യുവാക്കളുടെ/യുവതികളുടെ വിദ്യാഭ്യാസവും തൊഴില്‍പരവുമായ സാധ്യതകളെ ഇത് പരിമിതപ്പെടുത്തുന്നുണ്ട്. മറ്റു ചരിത്രപരവും സാമൂഹ്യവും സാംസ്കാരികവുമായ കാരണങ്ങളാല്‍ മുന്നാക്ക വിഭാഗത്തില്‍പെട്ടവര്‍ക്ക് ജീവിതോപാധി കണ്ടെത്തുന്നതിനോ അവസരങ്ങള്‍ ഉപയോഗിക്കുന്നതിനോ കഴിയാതെ വരുന്നു. ഈ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുവാന്‍ കമ്മീഷനു സാധിക്കുമെന്നു കരുതുന്നു.
മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുടെ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും പഠിക്കുന്നതിനും ക്ഷേമകാര്യങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനും ഡോ. വി.എം. ഗോപാലമേനോന്‍ കമ്മിറ്റിയെ സര്‍ക്കാര്‍ നേരത്തെ നിയമിച്ചിരുന്നു. അദ്ദേഹം സമര്‍പിച്ച ശുപാര്‍ശകളാണ് മന്ത്രിസഭ അംഗീകരിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Thiruvananthapuram, Kerala, Commission, Kerala govt, Appoint, Commission, Forward communities, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live Malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.