PC George Arrested | പീഡനക്കേസില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി
Jul 2, 2022, 16:52 IST
തിരുവനന്തപുരം: (www.kvartha.com) പീഡനക്കേസില്‍ പി സി ജോര്‍ജിനെ മ്യൂസിയം പൊലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സര്‍കാരിനെതിരെ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്.
ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെ ശനിയാഴ്ച ഉച്ചയ്ക്ക് 12.40ഓടു കൂടിയായിരുന്നു സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. കേസ് രെജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പിസി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. സ്ത്രീയുടെ അന്തസ് ഹനിക്കും വിധം ബലപ്രയോഗത്തിന് ഐ പി സി 354, ലൈംഗിക താല്‍പര്യത്തോടെയുള്ള സ്പര്‍ശനത്തിന് സെക്ഷന്‍ 354 എ തുടങ്ങിയവ പ്രകാരമാണ് ചുമത്തിയിട്ടുള്ളത്.
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നല്‍കിയ മൊഴി പുറത്തു വന്നതിന് പിന്നാലെ സോളാര്‍ പീഡന കേസ് പരാതിക്കാരിയും പി സി ജോര്‍ജുമായുള്ള സംഭാഷണം പുറത്തുവന്നിരുന്നു. അങ്ങനെയൊരു സംഭാഷണം നടന്നതായി പരാതിക്കാരിയും സമ്മതിച്ചിരുന്നു. ഇതേ ദിവസം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
Keywords: Kerala Ex MLA PC George Arrested In Assault Case, Thiruvananthapuram, News, P.C George, Arrested, Molestation attempt, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.