മലയാളികള്‍ പൊളി തന്നെ! മാട്ടൂലിലെ മുഹമ്മദിനായി കൈകോര്‍ത്തപ്പോള്‍ അകൗണ്ടിലെത്തിയത് 46.78 കോടി രൂപ; ബാക്കിവന്ന തുക എസ് എം എ ബാധിച്ച മറ്റ് കുട്ടികള്‍ക്ക് മരുന്നു വാങ്ങാന്‍ നല്‍കും

 


കണ്ണൂര്‍: (www.kvartha.com 25.07.2021) സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ചികിത്സയ്ക്കായി കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസുകാരന്‍ മുഹമ്മദിന് മലയാളികള്‍ കയ്യയച്ച് സഹായിച്ചതോടെ മാതാവിന്റെ അകൗണ്ടിലെത്തിയത് 46.78 കോടി രൂപ. 7.7 ലക്ഷം പേരാണ് ബാങ്കിലൂടെ പണം നല്‍കിയത്.

ഒന്നു നടക്കാന്‍ പോലുമാകാതെ വേദനകൊണ്ട് പുളയുന്ന മുഹമ്മദിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ഈ കൊറോണ കാലത്തും ജനം ചികിത്സയ്ക്കായി കൈകോര്‍ക്കുകയായിരുന്നു. ഇതില്‍ ഒരുരൂപ മുതല്‍ ലക്ഷം, കോടികള്‍ വരെ നല്‍കിയവരുണ്ട്. വെറും ഏഴുദിവസം കൊണ്ടുതന്നെ അകൗണ്ടില്‍ ചികിത്സയ്ക്കായി വേണ്ടുന്നതില്‍ അധികം തുക എത്തി.

18കോടിയാണ് ചികിത്സയ്ക്ക് വേണ്ടിവരുന്നത്. ഈ തുകയില്‍ നിന്നും മുഹമ്മദിന്റെയും സഹോദരി അഫ്രയുടെയും ചികിത്സയ്ക്കാവശ്യമായ തുക മാറ്റിവയ്ക്കും.ബാക്കിവന്ന തുക മുഹമ്മദിനെ പോലെ എസ് എം എ ബാധിച്ച മറ്റ് കുട്ടികള്‍ക്ക് മരുന്നു വാങ്ങാന്‍ നല്‍കുമെന്ന് എം വിജിന്‍ എംഎല്‍എ അറിയിച്ചു.

മലയാളികള്‍ പൊളി തന്നെ! മാട്ടൂലിലെ മുഹമ്മദിനായി കൈകോര്‍ത്തപ്പോള്‍ അകൗണ്ടിലെത്തിയത് 46.78 കോടി രൂപ; ബാക്കിവന്ന തുക എസ് എം എ ബാധിച്ച മറ്റ് കുട്ടികള്‍ക്ക് മരുന്നു വാങ്ങാന്‍ നല്‍കും

Keywords:  Kerala crowd funds Rs. 46 crore to treat SMA affected child, Kannur, News, Hospital, Treatment, Malayalees, Child, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia