ഹര്‍ത്താലിന് ആഹ്വാനം ചെയ്ത നേതാക്കള്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

 


ADVERTISEMENT

കൊച്ചി:  2011 സെപ്റ്റംബര്‍ 19 ന് ബി.ജെ.പിയും ഇടതുമുന്നണിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിവസം തൊഴില്‍ സ്ഥലത്തെത്തിയ തൊഴിലാളികളെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ച സംഭവത്തില്‍ തൊഴിലുടമ നല്‍കിയ പരാതിയില്‍ തൊഴിലാളികള്‍ക്കും തൊഴിലുടമയ്ക്കും അനുകൂലമായി കോടതി വിധി .

 തൊഴിലാളികളെ ഭീഷണിപ്പെടുത്തി തൊഴില്‍ ചെയ്യാന്‍ അനുവദിക്കാതിരുന്നതിനാല്‍ തൊഴിലാളികള്‍ക്കും തൊഴിലുടമയ്ക്കും വരുമാന നഷ്ടമുണ്ടാക്കിയതിനെതിരെയാണ്  തൊഴിലുടമ കോടതിയില്‍ പരാതി നല്‍കിയത്. ഇതനുസരിച്ച്  ദിവസവേതനം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്കും തൊഴിലുടമയ്ക്കും ഹര്‍ത്താലിന് ആഹ്വാനം ചെയ്ത എതിര്‍കക്ഷികളായ രാഷ്ട്രീയ നേതാക്കള്‍ 3,710 രൂപ നഷ്ടപരിഹാരവും കോടതിചെലവും നല്‍കണമെന്ന് എറണാകുളം മുന്‍സിഫ് കോടതി വിധിച്ചു.

തൊഴിലുടമ സൗത്ത് കളമശേരി മാതാനഗറില്‍ ജോര്‍ജ് ജോണ്‍ (52) സമര്‍പിച്ച ഹര്‍ജിയിലാണ് എതിര്‍കക്ഷികളായ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവര്‍ നഷ്ടപരിഹാരം നല്‍കാന്‍ മുന്‍സിഫ് എ.എഫ്. വര്‍ഗീസ് വിധിച്ചത്. എഞ്ചിനീയറായ ജോര്‍ജ് ജോണ്‍ സ്വന്തമായി നടത്തുന്ന ചെറുകിട വ്യവസായ യൂണിറ്റിലെ ജീവനക്കാര്‍ ഹര്‍ത്താല്‍ ദിവസം ജോലിക്കെത്തിയിരുന്നു. കെട്ടിടങ്ങളുടെ ഫ്ലോറിങ് ആവശ്യത്തിനുള്ള സാമഗ്രികളാണ് ഇവിടെ നിര്‍മിക്കുന്നത്.

അഭിഭാഷകരായ ജോയ് തട്ടില്‍, എ.ജി. ആദിത്യ ഷേണോയ് എന്നിവര്‍ മുഖേനയാണ്  ഹര്‍ജി സമര്‍പിച്ചത്. പലതവണ കോടതി വിളിപ്പിച്ചിട്ടും എതിര്‍കക്ഷികള്‍  ഹാജരാകാതിരുന്ന സാഹചര്യത്തിലാണു കോടതിയുടെ ഉത്തരവ്.
ഹര്‍ത്താലിന് ആഹ്വാനം ചെയ്ത നേതാക്കള്‍  നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

ഹര്‍ത്താല്‍ നടന്ന  ദിവസം മുതല്‍ വിധി പ്രഖ്യാപിച്ച ദിവസം വരെ നഷ്ടപരിഹാര തുകയ്ക്കു 12 ശതമാനവും തുടര്‍ന്നു നഷ്ടപരിഹാരം നല്‍കുന്ന ദിവസം വരെ ആറു ശതമാനവും പലിശ നല്‍കണം. ഇതിനു  പുറമെ കോടതിച്ചെലവായ 205 രൂപയും എതിര്‍കക്ഷികള്‍ ഹര്‍ജിക്കാരനു നല്‍കണം.

Keywords:  Kochi, Harthal, Complaint, Court, Politics, Ernakulam, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Kerala court orders BJP, LDF to pay Rs 3,700 as compensation
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia