75-ാം സ്വാതന്ത്ര്യദിനാഘോഷം; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി മുഖ്യമന്ത്രി

 



തിരുവനന്തപുരം: (www.kvartha.com 15.08.2021) കോവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്തും സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കെടുത്ത സംസ്ഥാനത്തെ സ്വതന്ത്ര്യ ദിന പരിപാടിയില്‍ കറുത്ത മാസ്‌കുകള്‍ക്ക് വിലക്കേര്‍പ്പെുത്തി. കറുത്ത മാസ്‌ക് ധരിച്ചെത്തിയവര്‍ക്ക് പൊലീസ് നീലമാസ്‌ക്ക് നല്‍കി ധരിപ്പിച്ച ശേഷം മാത്രമാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചത്. 

75-ാം സ്വാതന്ത്ര്യദിനാഘോഷം; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി മുഖ്യമന്ത്രി


നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷത്തിന്റെ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് മാസ്‌കുകള്‍ക്കും വിലക്ക് ഏര്‍പെടുത്തിയത്. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രവേശനം ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യമെന്ന വാക്കിനെ അര്‍ഥപൂര്‍ണമാക്കാമെന്നാണ് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പറഞ്ഞത്.

സി പി എം ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്തിയിരുന്നു. എ കെ ജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രടറി എ വിജയരാഘവനാണ് ദേശീയ പതാക ഉയര്‍ത്തിയത്. ഇതാദ്യമായാണ് സി പി എം ഓഫീസുകളില്‍ പതാക ഉയര്‍ന്നത്.

ബംഗാള്‍ ഘടകത്തിന്റെ നിര്‍ദേശം അംഗീകരിച്ച് കഴിഞ്ഞ കേന്ദ്ര കമിറ്റിയിലാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ സി പി എം തീരുമാനിച്ചത്. പൂര്‍ണ്ണസ്വരാജ് നടപ്പായില്ലെന്ന നിലപാടില്‍ ഇതുവരെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു സി പി എം. 

രാജ്യത്ത് നരേന്ദ്രമോദിയുടെ ഭരണത്തില്‍ ആര്‍ എസ് എസ് മേധാവിത്വം അടിച്ചേല്‍പ്പിക്കുകയും പാര്‍ടിയുടെ ആദ്യകാല നേതാക്കളുടെയടക്കം സ്വാതന്ത്ര്യസമര പോരാട്ട ചരിത്രത്തെ വിസ്മരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സി പി എമിന്റെ ഈ തീരുമാനം.

Keywords:  News, Kerala, State, Thiruvananthapuram, Independence-Day-2021, Celebration, CPM, Politics, Political party, CM, Pinarayi vijayan, Flag, National Flag, Kerala Celebrates 75th Independence Day
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia