പതിനാലാം നിയമസഭ വെള്ളിയാഴ്ച മുതല്‍; പ്രക്ഷുബ്ധമാക്കാന്‍ ജിഷയും കണ്ണൂരിലെ ദളിത് പെണ്‍കുട്ടികളും, സിപിഎം വെള്ളംകുടിക്കുമോ പിണറായി ശോഭിക്കുമോ?
Jun 23, 2016, 16:02 IST
തിരുവനന്തപുരം: (www.kvartha.com 23.06.2016) പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തിന് എരിവു പകരാന്‍ ബിജെപി എംഎല്‍എയുടെ വോട്ടും ജിഷ കേസും പിന്നെ ദളിത് പെണ്‍കുട്ടികള്‍ക്കെതിരായ പോലീസ് കേസും.
Keywords: Kerala Assembly Session to start on Friday, Jisha case, Thiruvananthapuram, BJP, MLA, Governor, Kannur, Conference, Allegation, Kerala.
വെള്ളിയാഴ്ചയാണ് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ പതിനാലാം നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിക്കുന്നത്. നേരത്തേ എംഎല്‍എമാരുടെ സത്യപ്രതിജ്ഞക്കും സ്പീക്കര്‍ തെരഞ്ഞെടുപ്പിനും ഓരോ ദിവസം വീതം സഭ ചേര്‍ന്നെങ്കിലും ഔപചാരികമായി സഭാ സമ്മേളനം ആരംഭിക്കുന്നത് ഇപ്പോഴാണ്. ഗവര്‍ണര്‍ പി സദാശിവം രാവിലെ ഒമ്പത് മണിക്ക് പിണറായി സര്‍ക്കാരിന്റെ ഒന്നാം നയപ്രഖ്യാപനം നടത്തും.
ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി പി ശ്രീരാമകൃഷ്ണന് വോട്ടു ചെയ്തത് സിപിഎം- ബിജെപി കൂട്ടുകെട്ടായാണ് യുഡിഎഫ് ചിത്രീകരിക്കുന്നത്. എന്നാല്‍ വ്യക്തിപരമായി രാജഗോപാല്‍ ചെയ്ത വോട്ട് രണ്ടു പാര്‍ട്ടികളുടെയും രാഷ്ട്രീയ ധാരണയുടെ ഭാഗമാണെന്നു പറയുന്നത് മഹാമണ്ടത്തരമായാണ് സിപിഎം കേന്ദ്രങ്ങളുടെ വിശദീകരണം. മാത്രമല്ല ശ്രരാമകൃഷ്ണന് ജയിക്കാന്‍ ബിജെപിയുടെ ഒരു വോട്ടിന്റെ ആവശ്യമേ ഇല്ലെന്നിരിക്കെ അത്തരമൊരു സഖ്യത്തിനോ ധാരണയ്‌ക്കോ തങ്ങള്‍ പോകുമെന്ന വാദം നിലനില്‍ക്കില്ലെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ജിഷ കേസില്‍ പോലീസ് ഇത്ര ദിവസങ്ങളായിട്ടും വിവരങ്ങള്‍ മാധ്യമങ്ങളോട് ഔദ്യോഗികമായി വെളിപ്പെടുത്താത്തതും കണ്ണൂരില്‍ ദളിത് പെണ്‍കുട്ടികളെ കേസില്‍പ്പെടുത്തി ജയിലില്‍ അടച്ചതും വിശദീകരിക്കാന്‍ ഭരണപക്ഷം ബുദ്ധിമുട്ടിയേക്കും. ജിഷ കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയായിട്ടില്ല എന്നു പറയാമെങ്കിലും കണ്ണൂര്‍ പ്രശ്‌നത്തില്‍ സിപിഎം പ്രതിക്കൂട്ടിലാണ്. സിപിഎം ഓഫീസില്‍ കയറി ആക്രമിച്ചു എന്ന് ആരോപിച്ച് കേസെടുക്കപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാള്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ആത്മഹത്യക്കു ശ്രമിച്ചതാണ് കൂടുതല്‍ കുരുക്കായത്.
സിപിഎം എംഎല്‍എ എ എന്‍ ഷംസീറും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഡിവൈഎഫ്‌ഐ നേതാവുമായ പി പി ദിവ്യയും പെണ്‍കുട്ടിയെ ചാനല്‍ ചര്‍ച്ചകൡ അപമാനിച്ചതിന്റെ പേരില്‍ ആരോപണവും കേസും നേരിടുകയാണ്. വെള്ളിയാഴ്ച ഗവര്‍ണര്‍ അവതരിപ്പിക്കുന്ന നയപ്രഖ്യാപനത്തിന്മേല്‍ മൂന്നു ദിവസമാണു ചര്‍ച്ച. തിങ്കള്‍ മുതല്‍ ആരംഭിക്കുന്ന ചര്‍ച്ചയില്‍ ഈ പ്രശ്‌നങ്ങളെല്ലാം സിപിഎം നേരിടേണ്ടിവരും. ആദ്യ അടിയന്തരപ്രമേയവും കണ്ണൂര്‍ പ്രശ്‌നത്തിലായേക്കും.

Also Read:
കോട്ടയം വൈക്കത്ത് കഞ്ചാവ് കേസില്‍ ജയിലിലായ യുവാവ് ചെറുവത്തൂരിലെ കടയില്‍നിന്നും പണം കവര്‍ന്ന കേസില്‍ അറസ്റ്റില്‍
Keywords: Kerala Assembly Session to start on Friday, Jisha case, Thiruvananthapuram, BJP, MLA, Governor, Kannur, Conference, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.