Mathiew Kuzhalnadan | മാസപ്പടി വിവാദം വീണ്ടും സഭയില്‍ ഉന്നയിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ; ഇത്രയേറെ പ്രധാനപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് മറുപടി നല്‍കാന്‍ തയാറാകുന്നില്ലെന്നും ചോദ്യം
Sep 11, 2023, 15:33 IST
തിരുവനന്തപുരം: (www.kvartha.com) മഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെയുള്ള മാസപ്പടി വിവാദം വീണ്ടും സഭയില്‍ ഉന്നയിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഇത്രയേറെ പ്രധാനപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് മറുപടി നല്‍കാന്‍ തയാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയുടെ മകളും മകളുടെ കംപനിയും ചേര്‍ന്ന് കരിമണല്‍ കംപനിയില്‍ നിന്നും 1.72 കോടിയാണ് കൈപ്പറ്റിയതെന്നാണ് ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് രേഖകളിലുള്ളത്. ഈ കാര്യം പുറത്തുവന്നപ്പോള്‍ സ്വാഭാവികമായും മറുപടി ചോദിച്ചു. ആരും മറുപടി പറഞ്ഞില്ല. ഇതിനു മറുപടിയുമായി വന്നത് സിപിഎം സംസ്ഥാന സെക്രടേറിയറ്റാണ്.
ഈ 1.72 കോടി രൂപ അനധികൃത ഇടപാടാണെന്ന് പറഞ്ഞാല്‍, അതിന്റെ അര്‍ഥം അഴിമതിപ്പണം ആണെന്നാണ്. ആ അഴിമതിപ്പണം ഇന്നത്തെ ദിവസം എവിടെയാണ് എന്നും കുഴല്‍ നാടന്‍ ചോദിച്ചു. അത് മുഖ്യമന്ത്രിയുടെ കുടുംബത്തിലാണ്. ഒന്നുകില്‍ അദ്ദേഹത്തിന്റെ മടിയില്‍, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ മടിയില്‍, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അലമാരയില്‍, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പേരിലുള്ള ബാങ്ക് അകൗണ്ടില്‍ കിടക്കുകയാണ്. സിപിഎം എന്ന പാര്‍ടി അതിനു പരിച തീര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ശരാശരി കമ്യൂണിസ്റ്റുകാരന്‍ ഇന്ന് ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. ഇതുപോലൊരു സംഭവമുണ്ടായിട്ട്, ഇതിനെക്കുറിച്ച് ഒരു വാചകം പറയാന്‍ ഒരു നേതാവ് പോലും ഇല്ലല്ലോ എന്ന് ഓര്‍ത്തു സങ്കടപ്പെടുന്ന ഒരുപാട് കമ്യൂണിസ്റ്റുകാരുണ്ട്. യഥാര്‍ഥത്തില്‍ സിപിഎം എന്ന പാര്‍ടി കേവലം ഒരു സ്വകാര്യ കംപനിക്ക്, അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ മകള്‍ നടത്തുന്ന ഈ വലിയ അഴിമതിക്കും തീവെട്ടി കൊള്ളയ്ക്കും കാവല്‍ നില്‍ക്കുന്ന ഒരു പാര്‍ടിയായി അധഃപതിച്ചിരിക്കുകയാണ്.

രണ്ടു കംപനികള്‍ തമ്മിലുണ്ടാക്കിയ സുതാര്യമായ കരാറാണെന്നും മക്കള്‍ക്ക് നിയമാനുസൃതമായി ഏതു തൊഴിലും ചെയ്യുന്നതിനു മറ്റെല്ലാ പൗരന്മാരെ പോലെ അവകാശമുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വീണയും ഒരു കണ്‍സല്‍റ്റിങ് കംപനി ആരംഭിച്ചതെന്നുമായിരുന്നു പ്രസ്താവന.
എന്നാല്‍ കേരളത്തിന്റെ അഭിമാനം ചോദ്യം ചെയ്യുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടും മുഖ്യമന്ത്രിക്ക് മൗനമാണെന്നും കുഴല്‍നാടന്‍ പറഞ്ഞു.
ഉത്തരവാദിത്തപ്പെട്ടവര്‍ മൗനം തുടരുകയാണ്. എന്താണ് ഈ മൗനത്തിന്റെ അര്‍ഥം. കഴിഞ്ഞ വര്‍ഷം ജൂണ്‍ 28ന് അടിയന്തരപ്രമേയത്തില്‍ ഞാന്‍ പ്രസംഗിച്ചു. അതിനുശേഷം മുഖ്യമന്ത്രി മറുപടി പറഞ്ഞപ്പോള്‍, അവസാനം അദ്ദേഹം പറയുകയാണ്, മകളെക്കുറിച്ച് പറഞ്ഞാന്‍ ഞാന്‍ അങ്ങ് കിടുങ്ങി പോകുമെന്ന് കരുതിയോ എന്ന്.

എന്റെ പ്രസംഗത്തില്‍ എവിടെയും ഞാന്‍ അദ്ദേഹത്തിന്റെ മകളെ പറഞ്ഞതായി ഈ 139 പേര്‍ക്കും തോന്നിയില്ല. പക്ഷേ അദ്ദേഹത്തിനു തോന്നി. ഇപ്പോഴാണ് കാര്യം മനസ്സിലായത്. യഥാര്‍ഥത്തില്‍ അന്ന് അദ്ദേഹം കിടുങ്ങിയിരുന്നു. ഞാന്‍ അന്നു പറഞ്ഞ കാര്യം അക്ഷരാര്‍ഥത്തില്‍ പൊതുസമൂഹത്തിനു മുന്നില്‍ തെളിയിച്ചു. പക്ഷേ അദ്ദേഹത്തിനു മറുപടി ഉണ്ടായില്ലെന്നും കുഴല്‍ നാടന്‍ പറഞ്ഞു.
സിപിഎം എന്ന പാര്‍ടിക്ക് ഒരു ചരിത്രവും പാരമ്പര്യവുമില്ലേ? കേവലം ഒരു സ്വകാര്യ കംപനിക്ക്, ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് നിങ്ങള്‍ കാവല്‍ നില്‍ക്കുകയാണ്. ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്കു കാവല്‍ നില്‍ക്കുന്ന പാര്‍ടിയായി സിപിഎം എന്ന പാര്‍ടി അധഃപതിച്ചു. ടി വീണ എന്നത് കേരളത്തില്‍ അധികാരത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്ന ആളിന്റെ മകളാണെന്നും അതുകൊണ്ടാണ് ഈ ഇടപാട് നടത്തിയതെന്നും കണ്ടെത്തലുണ്ട്. നിങ്ങള്‍ പറയുന്നത് കൊടുത്ത സേവനത്തിനു നല്‍കിയ പണമാണെന്നാണ്. എന്നാല്‍ ഒരു സേവനവും വാങ്ങിയിട്ടില്ലെന്ന് കര്‍ത്ത തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്.
സിപിഎം എന്ന പാര്‍ടിക്ക് ഒരു ചരിത്രവും പാരമ്പര്യവുമില്ലേ? കേവലം ഒരു സ്വകാര്യ കംപനിക്ക്, ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് നിങ്ങള്‍ കാവല്‍ നില്‍ക്കുകയാണ്. ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്കു കാവല്‍ നില്‍ക്കുന്ന പാര്‍ടിയായി സിപിഎം എന്ന പാര്‍ടി അധഃപതിച്ചു. ടി വീണ എന്നത് കേരളത്തില്‍ അധികാരത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്ന ആളിന്റെ മകളാണെന്നും അതുകൊണ്ടാണ് ഈ ഇടപാട് നടത്തിയതെന്നും കണ്ടെത്തലുണ്ട്. നിങ്ങള്‍ പറയുന്നത് കൊടുത്ത സേവനത്തിനു നല്‍കിയ പണമാണെന്നാണ്. എന്നാല്‍ ഒരു സേവനവും വാങ്ങിയിട്ടില്ലെന്ന് കര്‍ത്ത തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്.
ഈ 1.72 കോടി രൂപ അനധികൃത ഇടപാടാണെന്ന് പറഞ്ഞാല്‍, അതിന്റെ അര്‍ഥം അഴിമതിപ്പണം ആണെന്നാണ്. ആ അഴിമതിപ്പണം ഇന്നത്തെ ദിവസം എവിടെയാണ് എന്നും കുഴല്‍ നാടന്‍ ചോദിച്ചു. അത് മുഖ്യമന്ത്രിയുടെ കുടുംബത്തിലാണ്. ഒന്നുകില്‍ അദ്ദേഹത്തിന്റെ മടിയില്‍, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ മടിയില്‍, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അലമാരയില്‍, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പേരിലുള്ള ബാങ്ക് അകൗണ്ടില്‍ കിടക്കുകയാണ്. സിപിഎം എന്ന പാര്‍ടി അതിനു പരിച തീര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ശരാശരി കമ്യൂണിസ്റ്റുകാരന്‍ ഇന്ന് ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. ഇതുപോലൊരു സംഭവമുണ്ടായിട്ട്, ഇതിനെക്കുറിച്ച് ഒരു വാചകം പറയാന്‍ ഒരു നേതാവ് പോലും ഇല്ലല്ലോ എന്ന് ഓര്‍ത്തു സങ്കടപ്പെടുന്ന ഒരുപാട് കമ്യൂണിസ്റ്റുകാരുണ്ട്. യഥാര്‍ഥത്തില്‍ സിപിഎം എന്ന പാര്‍ടി കേവലം ഒരു സ്വകാര്യ കംപനിക്ക്, അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ മകള്‍ നടത്തുന്ന ഈ വലിയ അഴിമതിക്കും തീവെട്ടി കൊള്ളയ്ക്കും കാവല്‍ നില്‍ക്കുന്ന ഒരു പാര്‍ടിയായി അധഃപതിച്ചിരിക്കുകയാണ്.
ഞങ്ങള്‍ക്ക് ഇതു പറയാന്‍ മടിയില്ല, ഭയമില്ല. എന്നാല്‍ ഭയം നിങ്ങള്‍ക്കാണ്. നിങ്ങളുടെ മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി പറയാന്‍ സിപിഎം എന്ന പാര്‍ടിക്ക് ഭയമാണെങ്കില്‍ സാധാരണ കമ്യൂണിസ്റ്റുകാരനു വേണ്ടി ഈ ദൗത്യം ഏറ്റെടുക്കാന്‍ ഞങ്ങള്‍ തയാറാണ് എന്നും കുഴല്‍നാടന്‍ പറഞ്ഞു.
Keywords: Kerala Assembly: Kuzhalnadan asks CM to break silence on graft charge against daughter, slams CPM, Thiruvananthapuram, News, Politics, Mathiew Kuzhalnadan, CPM, Chief Minister, Pinarayi Vijayan, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.