യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് കേരള അറബിക് ടീചേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

 


കാസർകോട്:  (www.kvartha.com 15.03.2022) ലക്ഷങ്ങൾ ചെലവഴിച്ച് പഠനത്തിനായി യുക്രൈനിയിൽ പോയി യുദ്ധത്തെ തുടർന്ന് മടങ്ങിയത്തെിയ പതിനായിരക്കണക്കിന് വിദ്യാർഥികളുടെ തുടർ പഠനത്തിനുള്ള പരിഹാരങ്ങൾ സർകാർ കാണണമെന്നും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റണമെന്നും കേരള അറബിക് ടീചേഴ്സ് ഫെഡറേഷൻ (കെ എ ടി എഫ്) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

   
യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് കേരള അറബിക് ടീചേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

സംസ്ഥാന പ്രസിഡന്റായി ടി പി അബ്ദുൽ ഹഖ് (മലപ്പുറം), ജനറൽ സെക്രടറിയായി എം എ ലത്വീഫ് (കോഴിക്കോട്), ട്രഷററായി മാഹിൻ ബാഖവി (എറണാകുളം) എന്നിവരെ തെരഞ്ഞെടുത്തു.

മറ്റുഭാരവാഹികൾ: എ പി അയ്യൂബ് (സീനിയർ വൈസ് പ്രസിഡന്റ്), എം ടി സൈനുൽ ആബിദീൻ (ഓർഗനൈസിങ്ങ് സെക്രടറി), എം എ റശീദ് ( ഹെഡ്ക്വാർടേഴ്സ് സെക്രടറി), എസ് എ റസാഖ്, സി എച് ഫാറൂഖ്, എം പി അബ്ദുസലാം, എം എ സ്വാദിഖ്, മുഹമ്മദലി മിശ് കാതി (വൈസ് പ്രസിഡന്റ്) മൻസൂർ മാടമ്പാട്ട്, പി കെ ശാകിർ, നൂറുൽ അമീൻ, എ പി ബശീർ, നൗശാദ് കോപ്പിലാൻ (സെക്രടറി).

Keywords: Kerala Arabic Teachers Federation State Conference elected new office bearers,Kerala,kasaragod,Ukraine,international,Teachers,Students,President,Secretary.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia