കെ എ എസിന്റെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു; ആദ്യ റാങ്കുകള്‍ പെണ്‍കുട്ടികള്‍ക്ക്

 


തിരുവനന്തപുരം: (www.kvartha.com 08.10.2021) കേരളത്തിന്റെ സ്വന്തം സിവില്‍ സര്‍വീസ് എന്നറിയപ്പെടുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സെര്‍വീസ്- കെ എ എസിന്റെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പി എസ് സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ ആണ് പട്ടിക പ്രഖ്യാപിച്ചത്. മൂന്നു സ്ട്രീമുകളായാണ് പരീക്ഷ നടന്നത്.

സ്ട്രീം ഒന്നില്‍- ഒന്നാം റാങ്ക്- മാലിനി എസ്. രണ്ടാം റാങ്ക്- നന്ദന എസ് പിള്ള, മൂന്നാം റാങ്ക്- ഗോപിക ഉദയന്‍, നാലാം റാങ്ക്- ആതിര എസ് വി, അഞ്ചാം റാങ്ക് ഗൗതമന്‍ എം എന്നിവര്‍ നേടി.

കെ എ എസിന്റെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു; ആദ്യ റാങ്കുകള്‍ പെണ്‍കുട്ടികള്‍ക്ക്

സ്ട്രീം രണ്ടില്‍ ഒന്നാം റാങ്ക് അഖില ചാക്കോ നേടി. ജയകൃഷ്ണന്‍ കെ ജി, പാര്‍വതി ചന്ദ്രന്‍ എല്‍, ലിപു എസ് ലോറന്‍സ്, ജോഷ്വാ ബെനറ്റ് ജോണ്‍ എന്നിവര്‍ 2,3,4,5 റാങ്കുകളും നേടി.

സ്ട്രീം മൂന്ന്- ഒന്നാം റാങ്ക്: അനൂപ് കുമാര്‍ വി, 2-അജീഷ് കെ, 3-പ്രമോദ് ജി വി, 4-ചിത്രലേഖ കെ കെ, 5-സനോപ് എസ് എന്നിവര്‍ ആദ്യ റാങ്കുകള്‍ നേടി.

കെ എ എസ് പരീക്ഷയില്‍ യോഗ്യത നേടിയ 105 പേര്‍ നവംബര്‍ ഒന്നിന് ജോലിക്ക് കയറും. സ്ട്രീം ഒന്നിലെ മെയിന്‍ ലിസ്റ്റില്‍ 122 പേര്‍ ഉള്‍പെട്ടിട്ടുണ്ട്.

സിവില്‍ സെര്‍വീസിനു സമാനമായി സംസ്ഥാന സര്‍കാര്‍ നടപ്പാക്കുന്ന ഭരണ സെര്‍വീസാണ് കെഎഎസ്. രണ്ടാം ഗസറ്റഡ് പോസ്റ്റിലേക്കാണ് ആദ്യ നിയമനം നടത്തുക. സിവില്‍ സെര്‍വീസിനുള്ള ഫീഡര്‍ കാറ്റഗറിയായി കണക്കാക്കുന്ന തസ്തികയില്‍ മികവ് പുലര്‍ത്തിയാല്‍ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം സിവില്‍ സെര്‍വീസിലേക്ക് യോഗ്യത നേടാന്‍ കഴിയും.

Keywords:  KAS Rank list announced; First ranks for women, Thiruvananthapuram, News, Result, Declaration, PSC, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia