Arrested | കണ്ണൂരിലെ ബാറില്‍ കള്ളനോട് നല്‍കി 'മുങ്ങിയ' യുവാവ് അറസ്റ്റില്‍

 


കണ്ണൂര്‍: (KVARTHA) ബാറില്‍ കള്ളനോട്(Note)  നല്‍കിയശേഷം മുങ്ങിയ യുവാവ് അറസ്റ്റില്‍. അഞ്ഞൂറിന്റെ 10 കള്ളനോട് നല്‍കിയ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എം എ ബിജുവിനെ ആണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. കണ്ണൂര്‍ നഗരത്തിലെ കാല്‍ടെക്‌സിലെ സൂര്യ ഹെറിറ്റേജ് ബാറിലാണ് സംഭവം. സിസിടിവി കാമറാ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ദിവസം ബാറിലെത്തി മദ്യപിച്ചതിനുശേഷം 500 ന്റെ അഞ്ച് കള്ളനോടുകള്‍ നല്‍കി ഇയാള്‍ മടങ്ങുകയായിരുന്നു. കള്ളനോടാണെന്ന് തിരിച്ചറിഞ്ഞ ജീവനക്കാര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ തിരച്ചിലിലാണ് പയ്യന്നൂരില്‍ നിന്നും പ്രതിയെ പിടികൂടിയത്.

Arrested | കണ്ണൂരിലെ ബാറില്‍ കള്ളനോട് നല്‍കി 'മുങ്ങിയ' യുവാവ് അറസ്റ്റില്‍

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അഞ്ച് കള്ള നോടുകള്‍ പ്രതിയുടെ പോകറ്റില്‍ നിന്നും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ കെ സി സുഭാഷ് ബാബുവിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ടൗണ്‍ എസ് ഐ സവ്യാ സാചിയാണ് പ്രതിയ അറസ്റ്റു ചെയ്തത്.

Keywords:  Kannur: Youth who escaped after giving fake currency to bar arrested, Kannur, News, Arrested, Bar, Fake Money, CCTV, Police, Probe, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia