Ganja Seized | കണ്ണൂരില്‍ വീണ്ടും കഞ്ചാവ് വേട്ട; നിരവധി കേസുകളിലെ പ്രതി വില്‍പനയ്ക്കിടെ എക്‌സൈസിന്റെ പിടിയില്‍
Aug 11, 2023, 11:36 IST
കണ്ണൂര്‍: (www.kvartha.com) എക്‌സൈസ് വീണ്ടും കഞ്ചാവ് വേട്ട നടത്തി. നിരവധി നാര്‍കോടിക് കേസുകളിലെ പ്രതിയായ യുവാവ് കഞ്ചാവ് വില്‍പനയ്ക്കിടെ തലശ്ശേരി മാര്‍കറ്റില്‍ പിടിയിലായി. ധര്‍മ്മടം ഗ്രാമ പഞ്ചായത് പരിധിയിലെ എ ഖലീലിനെയാണ് (39) അറസ്റ്റ് ചെയ്ത്.
തലശ്ശേരി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്: തലശ്ശേരി എക്‌സൈസ് റെയിന്‍ജ് പ്രിവന്റീവ് ഓഫീസര്‍ വി സുധീറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ജെനറല്‍ ആശുപത്രിക്ക് കിഴക്ക് ഭാഗത്തുള്ള മൂപ്പന്‍സ് റോഡിലുള്ള 'ദേ ചായക്കട' എന്ന കടയുടെ മുന്‍വശത്തുവെച്ച് പിടികൂടിയ പ്രതിയില്‍നിന്ന് 23 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇയാള്‍ക്കെതിരെ എന്‍ ഡി പി എസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.
കണ്ണൂര്‍, കോഴിക്കോട്, ജില്ലകളിലെയും പോണ്ടിച്ചേരി സംസ്ഥാനത്തെയും നിരവധി നാര്‍കോടിക് കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ് ഖലീല്‍. കര്‍ണാടകയിലെ മരിയാല്‍ ഗുഡിയില്‍നിന്ന് കഞ്ചാവും എം ഡി എം എയും തലശ്ശേരിയിലെത്തിച്ച് വില്‍പന നടത്താറുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. കുറേ ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.
ആശുപത്രി മാര്‍കറ്റ് പരിസരത്തുനിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അതി സാഹസികമായാണ് പിടികൂടിയത്. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ വി കെ ഷിബു, സിഇഒമാരായ സി പി രതീഷ്, കെ ബൈജേഷ്, വി കെ ഫൈസല്‍, വനിത സിഇഒ പി പി ഐശ്വര്യ എന്നിവരും പങ്കെടുത്തു.
Keywords: News, Kerala, Kerala-News, Kannur-News, Regional-News, Thalassery, Kannur, Youth, Arrested, Excise, Ganja, Seized, Kannur: Youth caught by excise while selling ganja.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.