Drowned | ആറളം ചീങ്കണ്ണിപുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

 


കണ്ണൂര്‍: (KVARTHA) കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആറളം വളയഞ്ചാലില്‍ ചീങ്കണ്ണിപുഴയിലാണ് സംഭവം. ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക് ഒമ്പതിലെ കിരണ്‍ ദാസ് (മനു /28) ആണ് മരിച്ചത്. അപസ്മാര രോഗി ആയിരുന്നു.

Drowned | ആറളം ചീങ്കണ്ണിപുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതിനിടെ പെട്ടെന്ന് അപസ്മാരം പിടിപെട്ടതാണ് അപകട കാരണമെന്നാണ് പൊലീസ് നിഗമനം. ആറളം പൊലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മൃതദേഹം ഇരിട്ടി താലൂക് ആശുപത്രിയിലേക്ക് മാറ്റി. അച്ഛന്‍: ഷാജി. അമ്മ: പരേതയായ ലത. ഏകസഹോദരി: കീര്‍ത്തന.

Keywords: News, Kerala, Kerala-News, Accident-News, Regional-News, River, Aralam News, Kannur News, Young Man, Drowned, Cheenkanni Puzha, Succumbs, Epileptic Seizure, Police, Kannur: Young Man Drowned in Cheenkanni Puzha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia