Stones Pelted | വളപട്ടണത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ് നടന്ന സംഭവം; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) വളപട്ടണത്ത് ഓടികൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ് നടന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അക്രമത്തില്‍ യാത്രക്കാരിക്ക് പരുക്കേറ്റിട്ടുണ്ട്. ഞായറാഴ്ച്ച വൈകുന്നേരം 6.35 മണിയോടെ പരശുറാം എക്‌സ്പ്രസില്‍ വളപട്ടണത്തിനും കണ്ണപുരത്തിനുമിടയിലായിരുന്നു സംഭവം. 
Aster mims 04/11/2022

കോഴിക്കോട് നിന്നും മംഗ്‌ളൂറിലേക്ക് പോകുകയായിരുന്ന യാത്രക്കാരി ദക്ഷിണ കര്‍ണാടകയിലെ ആഇശ(31)യ്ക്കാണ് പരുക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. കല്ലേറിനെ തുടര്‍ന്ന് കുറച്ച് നേരം ട്രെയിന്‍ നിര്‍ത്തിയിട്ടു. റെയില്‍വേ പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കല്ലേറ് നടത്തിയവരെ കണ്ടെത്താനായില്ല. 

Stones Pelted | വളപട്ടണത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ് നടന്ന സംഭവം; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ കുറിച്ച് വളപട്ടണം പൊലീസും റെയില്‍വെ പൊലീസും അന്വേഷണം ഊര്‍ജിതമാക്കി. മുമ്പും സമാനമായ സംഭവങ്ങള്‍ ഈ മേഖലയില്‍ നടന്നിട്ടുണ്ട്.

Keywords: Kannur, News, Kerala, Train, Police, Valapatnam, Investigation, Stone, Crime, Injured, Passenger, Stones pelted, Kannur: Stones pelted on running train in Valapatnam: Police intensified investigation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia