Police Investigation | ധര്‍മശാലയില്‍ തൃശൂര്‍ സ്വദേശി ലോറി കയറി മരിച്ച സംഭവം; 'യുവാവ് വാഹനത്തിനടിയില്‍ പോയി ഉറങ്ങാന്‍ കിടന്നുവെന്ന് പറയുന്നതില്‍ ദുരൂഹത'; ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണമാരംഭിച്ചു
Aug 16, 2023, 11:19 IST
കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പ് ധര്‍മശാല ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ റോയല്‍ കിചണ്‍ ആന്‍ഡ് എക്യുപ്‌മെന്റ്‌സ് ജീവനക്കാരന്‍ ലോറിക്കിടയില്‍പെട്ട് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച രാത്രി ഒന്‍പതരക്കാണ് തൃശൂര്‍ ചേര്‍പ്പ് സ്വദേശി വെളുത്തേടത്ത് വീട്ടില്‍ സജീഷ് (39) ധര്‍മശാല ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം ലോറിക്കടിയില്‍പെട്ട് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ അജീഷ് ചേര്‍പ്പ് സ്റ്റേഷനില്‍ നല്‍കിയ പരാതി തളിപ്പറമ്പ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്.
വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന തമിഴ്‌നാട് രെജിസ്‌ട്രേഷനുള്ള ടോറസ് ലോറി മുന്നോട്ട് എടുത്തപ്പോള്‍ വാഹനത്തിനടിയില്‍ നിന്നും ശബ്ദം കേട്ട് ഇറങ്ങി നോക്കിയ ഡ്രൈവര്‍ കണ്ടത് സജീഷ് പരുക്കേറ്റ് കിടക്കുന്നതാണ്. ഉടന്‍ തളിപ്പറമ്പിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടവിവരമറിഞ്ഞ് ബന്ധുക്കള്‍ സ്ഥലത്തെത്തുകയായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് തളിപ്പറമ്പ് പൊലീസില്‍ മൊഴി നല്‍കി. മൃതദേഹം കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം ചൊവ്വാഴ്ച വൈകുന്നേരത്തോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തുടര്‍ന്ന് സജീഷ് ജോലി ചെയ്തിരുന്ന ധര്‍മശാലയിലെ കംപനിയില്‍ പൊതുദര്‍ശനത്തിന് വെക്കുകയും പിന്നീട് സ്വദേശമായ തൃശൂര്‍ ചേര്‍പ്പിലേക്ക് കൊണ്ട് പോകുകയും ചെയ്തു.
ഇക്കഴിഞ്ഞ ആഗസ്ത് 10 ന് പ്രദേശവാസിയായ ഒരാളും സജീഷുമായി അടിപിടി നടന്നിരുന്നുവെന്നും സജീഷ് ലോറിയുടെ അടിയില്‍ പോയി ഉറങ്ങാന്‍ കിടന്നുവെന്ന് പറയുന്നതില്‍ ദുരൂഹതയുണ്ടെന്നും സഹോദരന്‍ ആരോപിച്ചു. സംഭവത്തെ കുറിച്ച് തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: News, Kerala, Kerala-News, Accident-News, News-Malayalam, Kannur, Police, Investigation, Youth, Death, Accident, Complaint, Family, Dharmasala, Kannur: Police investigation in young man's tragic death at Dharmasala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.