Student Died | കണ്ണൂരില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന പിഎച്ഡി വിദ്യാര്‍ഥി മരിച്ചു
Oct 18, 2023, 15:17 IST
കണ്ണൂര്‍: (KVARTHA) ജില്ലയുടെ മലയോര പ്രദേശമായ ഉളിക്കലില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരണമടഞ്ഞു. കഴിഞ്ഞ ഒരാഴ്ചയോളമായി ചികിത്സയിലായിരുന്ന, പിഎച്ഡി വിദ്യാര്‍ഥി ഉളിക്കല്‍ കോക്കാടിലെ പി ആശിഷ് ചന്ദ്രനാണ് (26) മരിച്ചത്.
ഫിസിക്‌സില്‍ പിഎച്ഡി വിദ്യാര്‍ഥിയും ജൂനിയര്‍ റിസേര്‍ച് ഫെലോഷിപ് ജേതാവ് കൂടിയായിരുന്നു ആശിഷ് ചന്ദ്ര. വിരമിച്ച അധ്യാപകന്‍ രാമചന്ദ്രന്റെയും ഉളിക്കല്‍ - ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപള്‍ ഗൗരിയുടെയും മകനാണ്. ഏക സഹോദരന്‍: മിഥുന്‍ ചന്ദ്ര. മൃതദേഹം ഉളിക്കല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം പരിക്കളം കയനിയില്‍ തറവാട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.