Obituary | കൊങ്കേരിക്ക് സമീപം ചരക്കുലോറി ഡിവൈഡറിലിടിച്ച് ഇരിക്കൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

 


കണ്ണൂര്‍: (KVARTHA) ബംഗ്ലൂര്‍- മൈസൂര്‍ റോഡിലെ കൊങ്കേരിക്ക് സമീപം ചരക്കുലോറി നിയന്ത്രണം വിട്ടു ഡിവൈഡറിലിടിച്ച് ഇരിക്കൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. പച്ചക്കറി കയറ്റിക്കൊണ്ടുവരികയായിരുന്ന ലോറി ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ ഇരിക്കൂര്‍ പൈസായിലെ മങ്ങാടന്‍ പുതിയപുരയില്‍ മുഹമ്മദ് റാശിദ്(27) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കു ശേഷം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഇരിക്കൂര്‍ പാലം സൈറ്റ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Obituary | കൊങ്കേരിക്ക് സമീപം ചരക്കുലോറി ഡിവൈഡറിലിടിച്ച് ഇരിക്കൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം


പച്ചക്കറി, പഴവര്‍ഗങ്ങള്‍ നാട്ടിലേക്ക് കയറ്റിവരുന്നതിനിടെയാണ് ഞായറാഴ്ച പുലര്‍ചെ രണ്ടുമണിയോടെ ബംഗ്ലൂര്‍- മൈസൂര്‍ റോഡില്‍ കൊങ്കേരിക്ക് സമീപം അപകടമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി മുഹമ്മദ് റാശിദിനെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇരിക്കൂര്‍ വയ്ക്കാംകോട് പൈസായിലെ മാങ്ങാടന്‍ പുതിയ പുരയില്‍ ഹൗസില്‍ യൂസുഫ്-ത്വാഹിറ ദമ്പതികളുടെ മകനാണ് എംപി മുഹമ്മദ് റാശിദ്. കര്‍ണാടകയില്‍ നിന്നും പച്ചക്കറി, പഴവര്‍ഗങ്ങള്‍ കണ്ണൂരിലെത്തിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു. പതിവുപോലെ പച്ചക്കറിയെടുക്കാന്‍ പോയി മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. സഹോദരങ്ങള്‍: നിഹാല്‍,  റജ് ല.

Keywords: Kannur Native Died in Road Accident, Kannur, News, Accidental Death, Obituary, Police, Hospitalized, Injury, Lorry, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia