ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കെ സുധാകരന്‍ എം പി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു
Apr 12, 2020, 12:58 IST
കണ്ണൂര്‍: (www.kvartha.com 12.04.2020) കുവൈറ്റിലും യു എ ഇ യിലുമുള്ള ഇന്ത്യന്‍ പൗരന്‍മാരെ നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം ഇനി ഇന്ത്യക്ക് മാത്രമാണെന്ന് കെ സുധാകരന്‍ എം പി പറഞ്ഞു. പ്രവാസികളുടെ കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കെ സുധാകരന്‍ എം പി കത്തയച്ചു.
കുവൈറ്റിലും യു എ ഇലും ജോലി ചെയ്യുന്ന വിദേശികള്‍ക്ക് അവരുടെ നാട്ടിലേക്ക് മടങ്ങി പോകുവാനുള്ള സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അതാത് രാജ്യങ്ങളുടെ ഗവണ്‍മെന്റുകള്‍ക്ക് സര്‍ക്കുലര്‍ ആ രാജ്യങ്ങള്‍ നല്‍കിയ സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാരെ തിരികെ നാട്ടില്‍ കൊണ്ടുവരേണ്ടത് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പൂര്‍ണ ഉത്തരവാദിത്വമാണ്.
നിലവില്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ ഉള്ള യാത്രാവിലക്ക് വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്‍മാരോട് നാം കാണിക്കുന്ന വലിയ ക്രൂരതയാണ്. വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന ഇന്ത്യന്‍ പൗരന്‍മാരില്‍ നിന്നും കൊറോണ ബാധ ഇന്ത്യയിലേക്ക് പകരുന്നത് തടയുവാന്‍ എല്ലാ ഇന്റര്‍നാഷണല്‍ ചെക്ക് പോയിന്റുകളിലും റാപ്പിഡ് ടെസ്റ്റിംങ്ങ് സൗകര്യങ്ങള്‍ അനുവദിക്കണമെന്നും
എയര്‍പോര്‍ട്ടുകള്‍ക്ക് സമീപപ്രദേശങ്ങളില്‍ ഉള്ള ഹോട്ടലുകളും ഹോസ്പിറ്റലുകളും ക്വാറന്റൈന്‍ സെന്ററുകളായി മാറ്റണമെന്നും കെ സുധാകരന്‍ എം പി നേരത്തെ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.
ഈ സൗകര്യങ്ങള്‍ അടിയന്തിരമായി യുദ്ധകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ ആംഡ് ഫോഴ്‌സിന്റെ സഹായത്താല്‍ ഒരുക്കണമെന്നും സുധാകരന്‍ വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു.
രാജ്യത്തെ പൗരന്‍മാരുടെ ആരോഗ്യ സുരക്ഷ ലക്ഷ്യമാക്കിയുള്ള ഈ ആവശ്യങ്ങള്‍ എത്രയും വേഗം പ്രാബല്യത്തില്‍ വരുത്തി യു എ ഇലും കുവൈറ്റിലുമുള്ള ഇന്ത്യന്‍ പൗരന്‍മാരെ നാട്ടിലേക്ക് എത്തിക്കണമെന്ന് കെ സുധാകരന്‍ എം പി വിദേശകാര്യ മന്ത്രാലയം അധികൃതരോട് ആവശ്യപ്പെടുകയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്ത് നല്‍കയും ചെയ്തു.
Keywords: Kannur MP wants foreign minister to ensure safety of NRI workers, Kannur, News, Politics, K.Sudhakaran, Kuwait, UAE, Worker, Protection, Letter, Hospital, Treatment, Hotel, Letter, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.