Arrested | പരിയാരത്ത് മയക്കുമരുന്ന് വില്പന; യുവാവ് എക്സൈസ് പിടിയില്‍
Oct 20, 2023, 12:29 IST
കണ്ണൂര്‍: (KVARTHA) ജില്ലയുടെ മലയോര മേഖലയില്‍ മയക്കുമരുന്ന് വില്പന. സംഭവത്തില്‍ യുവാവിനെ എക്സൈസ് റെയ്ഡില്‍ പിടികൂടി. ഷിബിന്‍ റോയിയാണ് പിടിയിലായത്. തളിപ്പറമ്പ് എക്സൈസ് റെയിന്ജിലെ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ കെ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ വി അബ്ദുര്‍ ലത്വീഫ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഉല്ലാസ് ജോസ്, എ വി സജിന്‍, എം വി ശ്യാം രാജ്, പി പി റെനില്‍ കൃഷ്ണന്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സി നിത്യ എന്നിവര്‍ അടങ്ങിയ സംഘമാണ് പരിയാരത്ത് കുണ്ടപ്പാറ എന്ന സ്ഥലത്ത് വച്ച് ഷിബിന്‍ റോയിയെ പിടികൂടിയത്.
24 ഗ്രാം കഞ്ചാവും ഇയാളുടെ കൈയ്യില്‍ നിന്ന് എക്സെസ് കണ്ടെടുത്തു. ഇയാള്‍ മുമ്പും സമാന കേസില്‍ തളിപ്പറമ്പ് എക്സൈസ് റേന്‍ജിലെ പ്രതിയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാഷനല്‍ ഹൈവേയുടെ നിര്‍മാണ പ്രവര്‍ത്തികളില്‍ പികപ് വാനുമായി പോകുന്ന പ്രതി അതിന്റെ ഇടയില്‍ തന്നെയാണ് കഞ്ചാവ് വില്പന നടത്തിയിരുന്നത്. ഷിബിന്‍ വില്പനയ്ക്കായി കൈയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എക്സൈസ് സംഘം കണ്ടെടുത്തതെന്ന് എക്സൈസ് വ്യക്തമാക്കി.
പ്രതിയില്‍ നിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങി ഉപയോഗിക്കുന്നതും പ്രതിയെ കഞ്ചാവ് വില്പനയ്ക്കായി പാക് ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്ന ചാക്കോ എന്നയാളെയും അറസ്റ്റ് ചെയ്തിരുന്നുവെന്നും എക്സൈസ് പറഞ്ഞു. ഷിബിന്‍ റോയിയെ ചോദ്യം ചെയ്തതില്‍ നിന്നും ഇയാളില്‍ നിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നവരെ കുറിച്ചും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഷിബിന്‍ റോയിക്കെതിരെ എന്‍ഡിപിഎസ് ആക്റ്റു പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് എക്സൈസ് അറിയിച്ചു.
Keywords: Kannur, Man Drugd, Accused, Crime, Arrest, News, Kerala, Kannur: Man arrested with drugs.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.