Mappilapattu Competition | കോടിയേരി ശിഹാബ് തങ്ങള്‍ എഡ്യൂകേഷനല്‍ സൊസൈറ്റി കണ്ണൂര്‍ ജില്ലാതല മാപ്പിളപ്പാട്ട് മത്സരം നടത്തും
Sep 7, 2023, 18:39 IST
തലശ്ശേരി: (www.kvartha.com) കോടിയേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എഡ്യൂകേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മൂഴിക്കരയില്‍ പി വി യുസുഫ് മൗലവി മെമോറിയല്‍ കണ്ണൂര്‍ ജില്ലാ തല മാപ്പിളപ്പാട്ട് മത്സരവും സാംസ്‌കാരിക സമ്മേളനവും നടത്തുമെന്ന് ഭാരവാഹികള്‍ തലശ്ശേരി പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒന്‍പതിന് രാവിലെ 10 മണി മുതല്‍ മൂഴിക്കര ജുമാ മസ്ജിദ് പരിസരത്തുള്ള ശിഹാബ് തങ്ങള്‍ സെന്റര്‍ കോംപൗണ്ടിലാണ് പരിപാടി നടക്കുക.
കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഹൈസ്‌കൂള്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ സംയുക്തമായാണ് മത്സരത്തില്‍ പങ്കെടുക്കുക. ഒന്നാം സ്ഥാനം കരസ്ഥമാകുന്നവര്‍ക്ക് 5000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനത്തിന് 3000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനത്തിന് 2000 രൂപയും ട്രോഫിയും സമ്മാനമായി നല്‍കും. മത്സരാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ സര്‍ടിഫികറ്റ് സഹിതം മത്സരദിവസം രാവിലെ ഒന്‍പതുമണിക്ക് വേദിയില്‍ എത്തി രെജിസ്റ്റര്‍ ചെയ്യണം.
വൈകുന്നേരം 4 മണിക്ക് സാമൂഹ്യ രാഷ്ട്രീയ സാഹിത്യ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനവും വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കും. സംഘാടകസമിതി ചെയര്‍മാന്‍ കെ ഖാലിദ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനം അഡ്വ അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്യും. പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ വി നാസര്‍ മാസ്റ്റര്‍, അഡ്വ കെ എ ലത്വീഫ്, തലശ്ശേരി നഗരസഭാ കൗണ്‍സിലര്‍ വി വസന്ത, എ കെ അബൂട്ടി ഹാജി, വി പി വിജേഷ്, വി സി പ്രസാദ്, ശാനിദ് മാസ്റ്റര്‍, കെ കുഞ്ഞിമ്മൂസ എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ സൊസൈറ്റി ഭാരവാഹികളായ കെ ഖാലിദ് മാസ്റ്റര്‍, റഫീഖ് കുനിയില്‍, നിശാദ് കോടിയേരി, അഹമ്മദ് കല്ലിക്കണ്ടി, നൗഫല്‍ സലാമത്, കെ പി നൂറുദ്ദീന്‍, കെ കുഞ്ഞിമൂസ എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kerala, Kerala-News, Kannur-News, Kannur News, District Level, Mappilapattu, Competition, Kodiyeri, Shihab Thangal, Educational Society.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.