Kerala Cabinet | ലോകസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി മുഖം മിനുക്കല്‍: രണ്ടാം പിണറായി സര്‍കാര്‍ അഴിച്ചു പണിക്കൊരുങ്ങുന്നു
Jul 22, 2023, 12:07 IST
ഭാമനാവത്ത്
കണ്ണൂര്‍: (www.kvartha.com) ലോകസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി രണ്ടര വര്‍ഷം പിന്നിടുന്ന രണ്ടാം പിണറായി മന്ത്രിസഭ അഴിച്ചു പണിക്കൊരുങ്ങുന്നു. മുന്‍ ധാരണ പ്രകാരം രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ ഐഎന്‍എന്‍ വകുപ്പുമന്ത്രി സ്ഥാനം ഒഴിയും. പകരം കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപള്ളി തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രിയാകും. ഇതിനോടൊപ്പം ഗതാഗതവകുപ്പിലും മാറ്റമുണ്ടായേക്കും. ആന്റണി രാജുവിന് പകരം ജനതാദള്‍ എസിലെ കെ പി മോഹനനെ കൊണ്ടുവരാനാണ് നീക്കം നടത്തുന്നത്. മറ്റു ഘടകകക്ഷിയായ സിപിഐ മന്ത്രിമാരുടെ കാര്യത്തില്‍ ഇടപെടുന്നില്ലെങ്കിലും സിപിഎം മന്ത്രിമാരില്‍ ചിലര്‍ക്ക് മാറ്റമുണ്ടായേക്കും. ഇവരുടെ പെര്‍ഫോമന്‍സ് പോരെന്ന വിലയിരുത്തലാണ് പാര്‍ടിക്കുള്ളത്.
വീണാ ജോര്‍ജ്, വി എന്‍ വാസവന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, കെ രാധാകൃഷ്ണന്‍, എം ബി രാജേഷ്, പി രാജീവ് എന്നിവരാണ് മുഖ്യമന്ത്രിക്കും മരുമകന്‍ മുഹമ്മദ് റിയാസിനുമൊഴികെയുള്ള പാര്‍ടി മന്ത്രിമാര്‍. ഇതില്‍ മുഖ്യമന്ത്രിയും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും മറ്റുള്ളവര്‍ ശരാശരി പ്രകടനത്തില്‍ നില നില്‍ക്കുന്നുവെന്നാണ് വിലയിരുത്തല്‍. ഒന്നാം പിണറായി മന്ത്രിസഭയില്‍ പ്രഗത്ഭരായ തോമസ് ഐസക്ക്, ജി സുധാകരന്‍, കെ കെ ശൈലജ തുടങ്ങിയ നേതാക്കള്‍ കാബിനറ്റിലുണ്ടായിരുന്നു. ഇതിനു പുറമേ മന്ത്രിസഭയിലെ രണ്ടാമനായി ഇ പി ജയരാജനുമുണ്ടായിരുന്നു.
എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനപ്രകാരം രണ്ടു ടേം പ്രകാരമുള്ളവര്‍ മത്സരിക്കേണ്ടതില്ലെന്ന തീയറി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൊണ്ടുവന്നതോടെയാണ് സീനിയര്‍ നേതാക്കള്‍ക്ക് പുറത്തുപോകേണ്ടി വന്നത്. മന്ത്രിസഭയില്‍ ഇതോടെ എം വി ഗോവിന്ദനും കെ രാധാകൃഷ്ണനുമായി സീനിയര്‍ നേതാക്കള്‍. ഇതില്‍ എം വി ഗോവിന്ദന്‍ സംസ്ഥാന സെക്രടറിയായി മാറിയതോടെ ഇപ്പോള്‍ ഫലത്തില്‍ കെ രാധാകൃഷ്ണന്‍ മാത്രമേ സീനിയര്‍ നേതാവായുള്ളൂ ഈ സാഹചര്യത്തില്‍ സ്പീക്കര്‍ സ്ഥാനത്തു നിന്നും എ എന്‍ ശംസീറിനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാനും കെ രാധാകൃഷ്ണനെ സ്പീകര്‍ ചുമതലയേല്‍പ്പിക്കാനും ആലോചനകള്‍ നടക്കുന്നുണ്ട്. കെ കെ ശൈലജ ഉള്‍പെടെയുള്ളവര്‍ക്ക് മന്ത്രി സ്ഥാനം നല്‍കണമെന്ന ആവശ്യവും പാര്‍ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
Keywords: Kannur, News, Kerala, Kerala Government, Lok Sabha Election, CPM, Kannur: Kerala Government ready for reshuffle before lok sabha election.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.