Circus| വിസ്മയകാഴ്ചകളുമായി വിദേശ കലാകാരന്‍മാര്‍ നിറഞ്ഞാടും; ജമിനി സര്‍കസ് കണ്ണൂരില്‍

 


കണ്ണൂര്‍: (KVARTHA) റഷ്യന്‍, തന്‍സാനിയന്‍, ഏത്യോപ്യന്‍ കലാകാരന്‍മാരാല്‍ വിസ്മയിപ്പിക്കും കാഴ്ചകള്‍, വൈവിധ്യങ്ങള്‍ നിറച്ച് ജെമിനി സര്‍കസ് കണ്ണൂരില്‍ തമ്പുണരുന്നു. ഒക്ടോബര്‍ 15ന് വൈകുന്നേരം ഏഴിന് പൊലീസ് മൈതാനിയില്‍ ആദ്യ പ്രദര്‍ശനം വി ശിവദാസന്‍ എംപി ഉദ്ഘാടനം ചെയ്യും. മേയര്‍ ടി ഒ മോഹനനന്‍ ദീപം തെളിയിക്കും. എംഎല്‍എമാരായ കെ വി സുമേഷ്, കെ പി മോഹനന്‍, കെ കെ ഷൈലജ, ഡെപ്യൂടി മേയര്‍ കെ ശബീന, സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ വി കെ ഷൈജു, എന്‍ ഉഷ പങ്കെടുക്കും.

മെയ് വഴക്കത്തിന്റെ, വിസ്മയത്തിന്റെ മാസ്മരിക കാഴ്ചകളുമായാണ് ഇന്‍ഡ്യന്‍ സര്‍കസില്‍ നൂതന ഇനങ്ങളും അവതരിപ്പിച്ച ജെമിനി സര്‍കസിന്റെ തമ്പുണരുന്നത്. അഭ്യാസ പ്രകടനങ്ങളുടെ പുതുമയിലും അവതരണ മികവിലും ഇന്‍ഡ്യയിലെ മികച്ച സര്‍കസ് എന്ന ബഹുമതി നിലനിര്‍ത്തിയാണ് ജെമിനി സര്‍കസ് കൂടാരത്തിലെ താരങ്ങളുടെ രംഗപ്രവേശം. എം വി ശങ്കരനിലൂടെ തുടക്കം കുറിച്ച ജെമിനി സര്‍കസിനെ ഇന്ന് മുന്നോട്ട് നയിക്കുന്നത് മക്കളായ അജയ് ശങ്കറിന്റെയും അശോക് ശങ്കറിന്റെയും മികച്ച നേതൃത്വത്തിലാണ്. ലോകത്തിന്റെ പലദിക്കുകളും കീഴടക്കിയാണ് ജെമിനി സര്‍കസിന്റെ ജൈത്രയാത്ര. 

Circus| വിസ്മയകാഴ്ചകളുമായി വിദേശ കലാകാരന്‍മാര്‍ നിറഞ്ഞാടും; ജമിനി സര്‍കസ് കണ്ണൂരില്‍

കാണികളെ അത്ഭുത പരതന്ത്രരാക്കി ആവേശത്തിലാക്കും അമേരിക്കന്‍ സ്‌പേസ് വീല്‍, വെയിറ്റ് ലിഫ്റ്റിംഗ് ആക്ട് എന്നിവയാണ് പ്രധാന ആകര്‍ഷണം. അഭ്യാസ പ്രകടനങ്ങളോരോന്നും കാണികളുടെ നിറഞ്ഞ കൈയ്യടികള്‍ നേടിയവയാണ്. ആഫ്രികന്‍ സംഗീതത്തിന്റെയും വന്യമൃഗങ്ങളുടെ ഘോരശബ്ദങ്ങളുടെയും പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ലിംബോ ഡാന്‍സും ഫയര്‍ ഈറ്റിംഗും എട്ടിഞ്ച് മാത്രം ഉയരമുള്ള കത്തുന്ന ഇരുമ്പ് കമ്പിക്ക് താഴെ അതിസാഹസീകമായ വേഗതയില്‍ നടത്തുന്ന അഭ്യാസ പ്രകടനം ഫയര്‍ ഡാന്‍സ്, നാട്ടിനിര്‍ത്തിയ പൈപില്‍കൂടി മിന്നല്‍ വേഗതയില്‍ കയറുന്നതും ഇറങ്ങുന്നതുമായ പോള്‍ ആക്രോബാറ്റിക്‌സ്, അതിവേഗതയില്‍ വ്യത്യസ്തമായി നിര്‍മിിക്കുന്ന മനുഷ്യ പിരമിഡ്,  കള്‍ഹ്യൂമണ്‍ പിരമിഡ്, കുട കൊണ്ടുള്ള അഭ്യാസ ്രപകടനം, കയറിലും റോളറിലും നടത്തുന്ന ജഗ്ലിംഗ് തുടങ്ങിയ ഇനങ്ങളും കാണികളെ ആകര്‍ഷിക്കുന്നവയാണ്.  

സിംഹം, ജിറാഫ്, ഹിപ്പൊപ്പൊട്ടാമസ്, സീബ്ര, പുലി, മാന്‍ തുടങ്ങിയ ചലിക്കുന്ന റോബോടിക് മൃഗങ്ങളുടെ കായിക പ്രകടനങ്ങളും ജെമിനി സര്‍കസിനെ കൂടുതല്‍ ആസ്വാദ്യകരമാക്കും. ഇറോളര്‍ ആക്ട്, ലേഡര്‍ ആക്രോബാറ്റ്, റഷ്യന്‍ സ്റ്റാച്യു ആക്ട്, ഡബിള്‍ റിംഗ് ആക്ട്, ഡബിള്‍ സാരി ആക്ട്, ജഗ്ലിഗ് എന്നിവയാണ് പുതിയ ഇനങ്ങള്‍. ഒരു മാസം നീളുന്നതാണ് കണ്ണൂരിലെ പ്രദര്‍ശനം. ഉച്ചയ്ക്ക് ഒരുമണി, വൈകുന്നേരം നാല്, ഏഴിനുമാണ് പ്രദര്‍ശനം. ടികറ്റ് നിരക്ക്: 150, 200, 250. 350. ബുകിംഗിന് ഫോണ്‍: 9995929866, 8921261017. 

വാര്‍ത്താസമ്മേളനത്തില്‍ ഉടമ അജയ് ശങ്കര്‍, (സര്‍കസ്), മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ശ്രീഹരി നായര്‍ പങ്കെടുത്തു.

FB: Kannur, Gemini Circus, Circus, Inauguration, News, Kerala, Booking, Press Conference, Kannur: Gemini circus will start.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia