Fishermen Rescued | കണ്ണൂരില്‍ കടലില്‍ കുടുങ്ങിയ മീന്‍പിടുത്ത തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തി

 
Kannur: Fishermen trapped in the sea at Thalassery were rescued, Kannur News, Fishermen, Trapped, Sea 
Kannur: Fishermen trapped in the sea at Thalassery were rescued, Kannur News, Fishermen, Trapped, Sea 


രക്ഷപ്പെടുത്തിയത് കോസ്റ്റല്‍ പൊലീസും മറ്റു മീന്‍പിടുത്ത തൊഴിലാളികളും ചേര്‍ന്ന്.

മലപ്പുറം സ്വദേശികളാണ് ബോടിലുണ്ടായിരുന്നത്.

ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍.

കണ്ണൂര്‍: (KVARTHA) ബോടില്‍ കടലില്‍ കുടുങ്ങിയ മീന്‍പിടുത്ത തൊഴിലാളികളെ രക്ഷപ്പെടുത്തി. കോസ്റ്റല്‍ പൊലീസും മറ്റു മീന്‍പിടുത്ത തൊഴിലാളികളും ചേര്‍ന്നാണ് കടലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച (31.05.2024) പുലര്‍ചെ ഒരു മണിയോടെയാണ് ബോടിലുണ്ടായിരുന്നവരെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. മാഹിയില്‍ നിന്നും 10 നോടികല്‍ മൈല്‍ അകലെയാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.

മീന്‍പിടുത്ത ബോടില്‍ പോയാണ് കോസ്റ്റല്‍ പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മീന്‍പിടുത്ത തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. മലപ്പുറം സ്വദേശികളായ നൗഫല്‍, ജലാല്‍ എന്നിവരായിരുന്നു ബോടില്‍ ഉണ്ടായിരുന്നത്. ഇരുവരെയും ചികിത്സയ്ക്കായി തലശ്ശേരി ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

രക്ഷാപ്രവര്‍ത്തനത്തിന് പലപ്പോഴും കാറ്റ് വെല്ലുവിളിയായിരുന്നു. നേരത്തെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എയര്‍ ലിഫ്റ്റിങിന് ശ്രമിച്ചെങ്കിലും ശക്തമായ കാറ്റുള്ളതിനാല്‍ സാധിച്ചിരുന്നില്ല. റെസ്‌ക്യൂ ബോടുകള്‍ക്കും ഇവരുടെ സമീപം എത്താനായില്ല. തുടര്‍ന്നാണ് മീന്‍പിടുത്ത ബോട് ഉപയോഗിച്ച് തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

നീലേശ്വരത്തുനിന്ന് താനൂരേയ്ക്ക് പോവുകയായിരുന്ന ബോടാണ് യന്ത്ര തകരാര്‍ മൂലം കടലില്‍ കുടുങ്ങിയത്. കടല്‍ക്ഷോഭിച്ച അവസ്ഥയില്‍ തിരമാലയില്‍ മീന്‍പിടുത്ത തൊഴിലാളികളുടെ ബോട് ആടിയുലയുന്നത് ആശങ്കയുടെ മണിക്കൂറുകള്‍ സൃഷ്ടിച്ചിരുന്നു. കാറ്റും കോളും ഉണ്ടായിരുന്നതിനാല്‍ കഴിഞ്ഞ ദിവസം രാത്രി രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia