Arrested | കണ്ണൂരില്‍ 19 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വ്യാജ ജ്യോത്സ്യന്‍ അറസ്റ്റില്‍
May 4, 2024, 22:01 IST
കണ്ണൂര്‍: (KVARTHA) 19 വയസുകാരിയെ വീട്ടില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ വ്യാജ ജ്യോത്സ്യനായ മധ്യവയസ്‌ക്കനെതിരെ എടക്കാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
വീട്ടിലെ ദോഷങ്ങള്‍ അകറ്റുന്നതിനായി രക്ഷിതാക്കള്‍ കൂട്ടിക്കൊണ്ടുവന്നതായിരുന്നു ജ്യോത്സ്യനെ. എന്നാല്‍ വീട്ടിലെ മുറിയില്‍ കയറി രഹസ്യ പൂജ ചെയ്യാനെന്ന നാട്യത്തില്‍ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പേടിച്ചുപോയ പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞത് പ്രകാരമാണ് ജ്യോത്സ്യനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.
ഒരു പ്രമുഖ ക്ഷേത്രത്തിന് സമീപം ഏറെക്കാലം ഹോടെല്‍ തൊഴിലാളിയായ രമേശന്‍ പിന്നീട് തൊഴില്‍ ഉപേക്ഷിച്ച് ശത്രുദോഷങ്ങള്‍ അകറ്റുന്ന ജ്യോത്സ്യനായി മാറുകയായിരുന്നു. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികളായ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ഫോണ്‍ നമ്പര്‍ കരസ്ഥമാക്കിയാണ് ഇയാള്‍ വീട്ടിലെത്തി ദോഷങ്ങള്‍ അകറ്റാന്‍ പരിഹാരം ചെയ്തിരുന്നത്.

Keywords: Kannur: Fake astrologer arrested on complaint of molesting 19-year-old girl, Kannur, News, Arrested, Molestation, Fake Astrologer, Complaint, Police, Case, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.