Booked | ചികിത്സയ്ക്കിടെ പ്രവാസി യുവാവ് മരിച്ചു; കണ്ണൂരിലെ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു

 


കണ്ണൂര്‍: (KVARTHA) ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവാവ് മരിക്കാനിടയായെന്ന ബന്ധുക്കളുടെ പരാതിയില്‍ കണ്ണൂര്‍ നഗരത്തിലെ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ ചൈതന്യാ ആശുപത്രിക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ്‌കേസെടുത്തത്.

ഞായറാഴ്ച രാത്രി ഏഴേകാലിനാണ് രോഗി മരിച്ചത്. ദുബൈയിലെ കംപനിയില്‍ ജോലി ചെയ്തുവന്നിരുന്ന പളളിക്കുന്ന് കുന്നാവ് ക്ഷേത്രത്തിന് സമീപത്തെ ആയുഷില്‍ ജിതേന്ദ്രയാ(42)ണ് കണ്ണൂര്‍ ചൈതന്യാ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്. കിഡ്നി സംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ ആവശ്യമായതിനെ തുടര്‍ന്ന് ഒരാഴ്ച മുന്‍പേ നാട്ടിലെത്തിയ യുവാവിനെ കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Booked | ചികിത്സയ്ക്കിടെ പ്രവാസി യുവാവ് മരിച്ചു; കണ്ണൂരിലെ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു

ഇതിനുശേഷം ഇവിടെ നിന്നും ശനിയാഴ്ച ശസ്ത്രക്രിയ നടത്തുകയും ഞായറാഴ്ച രാത്രി ഏഴുമണിയോടെ നടത്തിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. ശസ്ത്രക്രിയ സമയത്തും അതിനുശേഷമുളള ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. 

പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടത്തിന് ശേഷം മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു. പരേതനായ നരിക്കുട്ടി ചന്ദ്രന്റെയും എന്‍ ശൈലജയുടെയും മകനാണ് ജിതേന്ദ്ര. ഭാര്യ: ബില്‍ന. മക്കള്‍: ദ്യുതി ധ്വനി, ആയുഷ്. സഹോദരങ്ങള്‍: മൃദുല, സഞ്ജയ, അര്‍ജുന്‍, അശ്വിന്‍, നിമിഷ, അവിനാഷ്.

Keywords: Kannur: Expatriate youth died during treatment; Police registered case against hospital, Kannur, News, Death, Police, Booked, Complaint, Allegation, Obituary, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia