Relief Supplies | വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ സഹായിക്കാന്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ശേഖരിച്ച അവശ്യസാധനങ്ങളുമായി വാഹനം പുറപ്പെട്ടു
കണ്ണൂര്‍: (KVARTHA) വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടല്‍ (Landslides) ദുരന്തബാധിതര്‍ക്കായി അവശ്യ സാധനങ്ങളുമായി പോകുന്ന കണ്ണൂര്‍ കോര്‍പറേഷന്‍ (Kannur Corporation) വാഹനം (Vehicle) മേയറും കലക്ടറും ഫ് ളാഗ് ഓഫ് (Flag off) ചെയ്തു. സന്നദ്ധ സംഘടനകള്‍, വ്യാപാരികള്‍, എന്നിവര്‍ കോര്‍പറേഷനെ ഏല്‍പ്പിച്ച അവശ്യ സാധനങ്ങളും കൊണ്ട് മൂന്ന് വാഹനങ്ങളാണ് പുറപ്പെട്ടത്. കഴിഞ്ഞ ദിവസം മേയറും സംഘവും നേരിട്ട് കടകളില്‍ നിന്നും അത്യാവശ്യ വസ്തുക്കള്‍ ശേഖരിച്ചിരുന്നു.
അതോടൊപ്പം കണ്ണൂര്‍ മേഖല യൂത് ലീഗ് സമാഹരിച്ച സാധനങ്ങളും കോര്‍പറേഷനെ ഏല്‍പ്പിച്ചിരുന്നു. സഹായ വാഗ്ദാനങ്ങള്‍ കൂടുതല്‍ ഉണ്ടെന്നും അതുമായി ഓഗസ്റ്റ് ഒന്നിന് ഒരു വാഹനം കൂടി വയനാട്ടിലേക്ക് അയക്കുമെന്നും മേയര്‍ മുസ്ലിഹ് മഠത്തില്‍ അറിയിച്ചു.
ചടങ്ങില്‍ ഡെപ്യൂടി മേയര്‍ അഡ്വ. പി ഇന്ദിര, സ്ഥിരം സമിതി അധ്യക്ഷന്മാരായ എംപി രാജേഷ്, ഷമീമ ടീചര്‍, വികെ ശ്രീലത, സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂര്‍, മുന്‍ മേയര്‍ ടി ഒ മോഹനന്‍, മുന്‍ ഡെപ്യൂടി മേയര്‍ ഷബീന ടീചര്‍, കൗണ്‍സിലര്‍മാരായ കെപി അബ്ദുല്‍ റസാഖ്, കൂക്കിരി രാജേഷ്, ജയസൂര്യ, അശ്‌റഫ് ചിറ്റുള്ളി അസി. കലക്ടര്‍, സെക്രടറി ടി അജേഷ്, അഡി.സെക്രടറി ജയകുമാര്‍ ഡി എന്നിവര്‍ പങ്കെടുത്തു.