Anti CAA Rally | കണ്ണൂരില്‍ പൗരത്വ ഭേദഗതിക്കെതിരെയുളള മഹാറാലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Mar 21, 2024, 21:24 IST
കണ്ണൂര്‍: (KVARTHA) പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ മഹാറാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിപുലമായ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് മഹാറാലി സംഘടിപ്പിക്കുന്നത്.
കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ മാര്‍ച് 24ന് രാത്രി 7.30നാണ് പൊതുപരിപാടികള്‍ ആരംഭിക്കുക. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനും വേട്ടയാടാനുമുള്ള നീക്കത്തിനെതിരായി ബഹുജനങ്ങളെയാകെ അണിനിരത്തിക്കൊണ്ടുള്ള വിശാലമായ ഐക്യപ്രസ്ഥാനമാണ് ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രൂപപ്പെട്ടിട്ടുള്ളത്. അരലക്ഷത്തിലധികം ആളുകള്‍ മഹാറാലിയില്‍ അണിനിരക്കും.
സാമൂഹ്യ സാംസ്‌കാരിക സംഘടനകളെല്ലാം അവരുടേതായ മുന്‍കയ്യില്‍ ആളുകളെ പങ്കെടുപ്പിക്കും. വിവിധ ബഹുജന സംഘടനകളേയും ജനകീയ കൂട്ടായ്മകളെയുമെല്ലാം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ഭരണഘടനാ സംരക്ഷണ സമിതി കൂട്ടിയോജിപ്പിക്കും.
മഹാറാലിയില്‍ പൗരത്വഭേദഗതിക്കെതിരെ ജനകീയ ഐക്യമെന്ന സന്ദേശമാണ് ഉയര്‍ത്തിപ്പിടിക്കുക. മത-ജാതി-കക്ഷി രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകളില്ലാതെ മതനിരപേക്ഷ ഇന്‍ഡ്യയെന്ന സങ്കല്‍പ്പത്തിനൊപ്പം നില്‍ക്കുന്നവരെയാകെ സിഎഎ വിരുദ്ധ സമരത്തില്‍ ഒന്നിപ്പിക്കാന്‍ ശ്രമിക്കും. പൗരത്വ ഭേദഗതിക്കെതിരായ ബഹുജന പ്രതിഷേധത്തില്‍ രാജ്യം തന്നെ ശ്രദ്ധിക്കുന്നതായിരിക്കും കണ്ണൂരിലെ പരിപാടി.
സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവര്‍ക്കൊപ്പം വ്യത്യസ്ത മതകാഴ്ചപ്പാടുകളുള്ള പണ്ഡിതരും പങ്കെടുക്കുന്നുവെന്ന സവിശേഷതയുമുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പരിപാടിയിലെത്തും. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും മതപണ്ഡിതരുമെല്ലാം കൈകോര്‍ക്കുന്ന മഹാറാലി സിഎഎ വിരുദ്ധ സമരത്തിലെ പുതിയൊരധ്യായമായിരിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡോ.വി ശിവദാസന്‍ എംപി സിപിഎം ആക്ടിങ് ജില്ലാ സെക്രടറി ടിവി രാജേഷ് എന്നിവര്‍ അറിയിച്ചു.
Keywords: Kannur: Chief Minister will inaugurate a rally against the Citizenship Amendment Act, Kannur, News, Chief Minister, Pinarayi Vijayan, Inauguration, Citizenship Amendment Act, Message, Politics, Kerala. News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.