Booked | ഒപ്പിടാന്‍ കുനിഞ്ഞപ്പോള്‍ വീട്ടമ്മയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയതായി പരാതി; സഹകരണ ബാങ്ക് ജീവനക്കാരനെതിരെ കേസ്, പ്രതി ഒളിവില്‍

 


കൂത്തുപ്പറമ്പ്: (KVARTHA) വീട്ടിലെത്തിയ സഹകരണ ബാങ്ക് ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയതായി പരാതി. പേപറില്‍ ഒപ്പിടാന്‍ കുനിഞ്ഞതിനിടെ വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയെന്ന പരാതിയില്‍ ബാങ്ക് ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൂത്തുപറമ്പ് സഹകരണ അര്‍ബന്‍ ബാങ്ക് ജൂനിയര്‍ ക്ലര്‍ക് കൈവേലിക്കല്‍ സ്വദേശി ഷിജിന്റെ പേരിലാണ് പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി വീട്ടമ്മയുടെ ജാമ്യക്കാരനായ ഭര്‍ത്താവിന് നോടീസ് നല്‍കാന്‍ എത്തിയതായിരുന്നു ബാങ്കിലെ ജൂനിയര്‍ ക്ലര്‍കും പ്യൂണും.

ഈ സമയം, ഭര്‍ത്താവ് സ്ഥലത്തില്ലാത്തതിനാല്‍ വീട്ടമ്മയാണ് നോടീസ് കൈപ്പറ്റിയത്. ഇതിനായി ബാങ്ക് ജീവനക്കാര്‍ നല്‍കിയ പേപറില്‍ ഒപ്പിടാന്‍ കുനിഞ്ഞതിനിടെ വീട്ടുമുറ്റത്തുനിന്ന ഷിജിന്‍ മൊബൈലില്‍ സ്വകാര്യ ഭാഗം പകര്‍ത്തുകയായിരുന്നുവെന്നാണ് കേസ്.

കാമറ ഓണ്‍ ചെയ്തുവെച്ചത് ശ്രദ്ധയില്‍പെട്ട മകള്‍ ഉച്ചത്തില്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ജീവനക്കാരന്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് കടന്നു കളയുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Booked | ഒപ്പിടാന്‍ കുനിഞ്ഞപ്പോള്‍ വീട്ടമ്മയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയതായി പരാതി; സഹകരണ ബാങ്ക് ജീവനക്കാരനെതിരെ കേസ്, പ്രതി ഒളിവില്‍



Keywords: News, Kerala, Kerala-News, Local-News, Regional-News, Kannur News, Kuthuparamba News, Booked, Case, Co-Operative Bank Employee, Take, Photo, Woman, Complaint, Kannur: Case against Co-Operative Bank Employee for Taking Photo of Woman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia