Maoist Team | കീഴ്പ്പള്ളി വിയറ്റ്‌നാമില്‍ 11 അംഗ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി

 


ഇരിട്ടി: (www.kvartha.com) ആറളം പഞ്ചായതിലെ കീഴ്പ്പള്ളി വിയറ്റ്‌നാമില്‍  മാവോയിസ്റ്റ് സംഘമെത്തി പ്രകടനം നടത്തുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തതായി പൊലീസ്. മൂന്ന് സ്ത്രീകള്‍ അടങ്ങുന്ന 11 അംഗ സായുധ മാവോയിസ്റ്റ് സംഘമാണ് ടൗണിലെത്തി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തുകയും പോസ്റ്ററുകള്‍ ഒട്ടിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തതെന്നാണ് വിവരം.

പൊലീസ് പറയുന്നത്: സിപിഐ മാവോയിസ്റ്റ് കബനി ഏറിയ സമിതി എന്ന്  എഴുതിയിരിക്കുന്ന പോസ്റ്ററുകളില്‍ ആറളം ഫാം തൊഴിലാളികള്‍ അടിമകളല്ല ഉടമകളാണ്, ആറളം ഫാം തൊഴില്‍ ഒത്തുതീര്‍പ്പ് ട്രേഡ് യൂണിയന്‍ വഞ്ചകരെ തിരിച്ചറിയുക എന്നിവയാണ് എഴുതിയിരിക്കുന്നത്. അരമണിക്കൂറോളം ടൗണില്‍ ചിലവഴിച്ച സംഘം അബ്ദുല്‍ റഹ് മാന്റെ കടയില്‍ നിന്നും 1000 രൂപയുടെ  സാധനങ്ങള്‍ വാങ്ങിയാണ് തിരിച്ചു പോയത്. കേരളാ വനത്തില്‍ നിന്നും ബാബുവിന്റെ വീടിനു സമീപത്ത് കൂടി എത്തിയ സംഘം അബ്ദുല്‍ റഹ് മാന്റെ കടയ്ക്ക് സമീപത്തെ വഴിയിലൂടെ കാട്ടിലേക്ക് മടങ്ങി.

Maoist Team | കീഴ്പ്പള്ളി വിയറ്റ്‌നാമില്‍ 11 അംഗ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി

വിയറ്റ്‌നാമിലെ വീടുകളില്‍ മുന്‍പ് അഞ്ചംഗ സംഘം നിരവധി തവണ എത്തിയിട്ടുണ്ടെങ്കിലും ടൗണില്‍ എത്തുന്നത് ഇത് ആദ്യമായാണ്. അടുത്തിടെ എടപ്പുഴയിലും വാളത്തോടും അഞ്ചാംഗ സംഘമെത്തുകയും പ്രകടനം നടത്തുകയും ചെയ്തിരുന്നു. മുന്‍പ് വിയറ്റ്‌നാമില്‍ എത്തിയപ്പോള്‍ ബാരാപ്പോള്‍ തകര്‍ക്കുമെന്ന ഭീഷണി മുഴക്കിയതായും പൊലീസിന് മൊഴി ലഭിച്ചിരുന്നു. ഇരിട്ടി എ എസ് പി തപോഷ് ബസുമതാരി, ആറളം എസ് ഐ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തില്‍ തണ്ടര്‍ ബോള്‍ട്ട് ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Keywords: Kannur, News, Kerala, Maoist, Woman, Kannur: Armed Maoist team members including three women staged rally.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia