Rabies | കണ്ണൂരില്‍ മറ്റൊരു പശുവിന് കൂടി പേയിളകി: ദയാവധം നടത്തി മൃഗസംരക്ഷണവകുപ്പ് അധികൃതര്‍

 


കൂത്തുപറമ്പ്: (www.kvartha.com) ചിറ്റാരിപ്പറമ്പ് ഇരട്ടക്കുളങ്ങരയില്‍ കറവപ്പശുവിന് പേവിഷബാധ. ഞാലില്‍ സ്വദേശിനി പി കെ അനിതയുടെ പശുവിനാണ് പേവിഷബാധയുണ്ടായത്. കഴിഞ്ഞദിവസം മുതലാണ് പശു അസ്വസ്ഥത പ്രകടിപ്പിച്ച് തുടങ്ങിയത്. 

പനിയാണെന്ന് കരുതി മരുന്ന് നല്‍കി. എന്നിട്ടും അസ്വസ്ഥത തുടര്‍ന്നതോടെ രാവിലെ ചിറ്റാരിപ്പറമ്പ് മൃഗാശുപത്രിയില്‍ നിന്നും വെറ്ററിനറി ഡോക്ടര്‍ ആല്‍വിന്‍ വ്യാസ് എത്തിയാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

Rabies | കണ്ണൂരില്‍ മറ്റൊരു പശുവിന് കൂടി പേയിളകി: ദയാവധം നടത്തി മൃഗസംരക്ഷണവകുപ്പ് അധികൃതര്‍

കഴിഞ്ഞദിവസം പശുവിന് മരുന്ന് നല്‍കിയ മൂന്ന് പേര്‍ കൂത്തുപറമ്പ് ബ്ലോക് തൊടീക്കളം ഫാമിലി ഹെല്‍ത് സെന്ററില്‍ ചികിത്സ തേടി. പശുവിന്റെ അഞ്ച് മാസം പ്രായമായ കിടാവിന് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കി മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പശുവിന് ദയാവധം നടത്തി.

Keywords: Kannur, another cow was infected with rabies: Animal welfare department authorities euthanized it, Kannur, News, Dead, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia