Passengers Protest | കണ്ണൂര്‍ വിമാനത്താവളത്തില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് റദ്ദാക്കിയ എയര്‍ ഇന്‍ഡ്യയുടെ വിമാനം 24 മണിക്കൂറിന് ശേഷവും പുറപ്പെട്ടില്ല; പകരം സര്‍വീസുമില്ല; പ്രതിഷേധവുമായി യാത്രക്കാര്‍
Sep 27, 2022, 12:22 IST
കണ്ണൂര്‍: (www.kvartha.com) സാങ്കേതിക തകരാറിനെ തുടര്‍ന്ന് റദ്ദാക്കിയ എയര്‍ ഇന്‍ഡ്യയുടെ വിമാനം 24 മണിക്കൂറിന് ശേഷവും പുറപ്പെട്ടില്ല. തിങ്കളാഴ്ച റദ്ദാക്കിയ എയര്‍ ഇന്‍ഡ്യയുടെ കോഴിക്കോട് - കണ്ണൂര്‍ - ഡെല്‍ഹി വിമാനമാണ് ഇനിയും പുറപ്പെടാത്തത്.
പറഞ്ഞ സമയത്ത് വിമാനം പുറപ്പെടാതിരുന്നതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എയര്‍ ഇന്‍ഡ്യയില്‍ നിന്ന് കൃത്യമായ വിശദീകരണം ലഭിക്കുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. ജോലിക്ക് പോകേണ്ടവരും പരീക്ഷ എഴുതാനും ഉള്ളവരടക്കമാണ് വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നത്.
വിമാനത്തിന്റെ തകരാര്‍ പരിഹരിച്ച് ചെവ്വാഴ്ച രാവിലെ 10 മണിയോടെ പുറപ്പെടുമെന്നാണ് എയര്‍ ഇന്‍ഡ്യ അറിയിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ കോഴിക്കോട് നിന്ന് എത്തിയ വിമാനം കണ്ണൂരില്‍ ലാന്‍ഡ് ചെയ്ത ശേഷം പറന്നുയര്‍ന്നെങ്കിലും 10 മിനിറ്റിനകം തിരിച്ചിറക്കുക ആയിരുന്നു.
സാങ്കേതിക തകരാര്‍ എന്ന് വിശദീകരിച്ച എയര്‍ ഇന്‍ഡ്യ, വിമാനം തിങ്കളാഴ്ച പുറപ്പെടില്ലെന്ന് അറിയിക്കുകയായിരുന്നു. പകരം വിമാനം ഏര്‍പെടുത്താനും അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് ഹോടെലിലേക്ക് മാറ്റപ്പെട്ട യാത്രക്കാരാണ് കുടുങ്ങി കിടക്കുന്നത്.
Keywords: News,Kerala,State,Kannur,Airport,Air India,Passengers,Protest, Kannur: Air India flight not departing even after 24 hours, Passengers protest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.