Drowned | കാഞ്ഞങ്ങാട് നീന്തല്‍ക്കുളത്തില്‍ വീണ് 3 വയസുകാരന് ദാരുണാന്ത്യം; അവധിക്ക് നാട്ടിലേക്ക് പുറപ്പെട്ട പിതാവ് ദുരന്ത വിവരം അറിഞ്ഞത് വിമാനത്താവളത്തില്‍വെച്ച്

 


കാസര്‍കോട്: (www.kvartha.com) കാഞ്ഞങ്ങാട് നീന്തല്‍ക്കുളത്തില്‍ വീണ് ബാലന് ദാരുണാന്ത്യം. പ്രവാസിയായ മാണിക്കോത്ത് പടിഞ്ഞാറ് വളപ്പില്‍ ഹാശിം - തസ്ലീമ ദമ്പതികളുടെ മൂന്നു വയസുള്ള മകന്‍ ഹദിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് (18.07.2023) സംഭവം. 

തൊട്ടടുത്തുള്ള ഹാശിമിന്റെ സഹോദരന്‍ ശാഫിയുടെ വീടിന് മുകളില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ നീന്തല്‍ക്കുളത്തില്‍ വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. 

അവധിക്ക് നാട്ടിലേക്ക് പുറപ്പെട്ട പിതാവ് ഹാശിം കണ്ണൂരില്‍ വിമാനമിറങ്ങിയപ്പോഴാണ് ദുരന്ത വിവരം അറിഞ്ഞത്. സഹോദരങ്ങള്‍: അന്‍സിക്, ഹഫീഫ. 

Drowned | കാഞ്ഞങ്ങാട് നീന്തല്‍ക്കുളത്തില്‍ വീണ് 3 വയസുകാരന് ദാരുണാന്ത്യം; അവധിക്ക് നാട്ടിലേക്ക് പുറപ്പെട്ട പിതാവ് ദുരന്ത വിവരം അറിഞ്ഞത് വിമാനത്താവളത്തില്‍വെച്ച്



Keywords:  Kanhangad: 3-year-old boy drowned in swimming pool, News, Kerala, Kerala-News, Accident-News, Kanhangad, Toddler, Drowned, Swimming Pool.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia